ആശങ്കയില്ല, ഇന്നു ചിത്രം വ്യക്തമാകും: കെ.സി. വേണുഗോപാൽ
ആശങ്കയില്ല, ഇന്നു ചിത്രം വ്യക്തമാകും: കെ.സി. വേണുഗോപാൽ
Thursday, January 17, 2019 1:49 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കോ​​​ൺ​​​ഗ്ര​​​സ്-​​​ജെ​​​ഡി​​​എ​​​സ് സ​​​ഖ്യ​​​സ​​​ർ​​​ക്കാ​​​രി​​​നു ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള ഭീ​​​ഷ​​​ണി​​​യും ഇ​​​ല്ലെ​​​ന്നു എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ. കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളും രാ​​​ജി​​​വ​​​യ്ക്കി​​​ല്ല. ഇന്നോടെ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത ​ല​​​ഭി​​​ക്കും. എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ര​​​മേ​​​ശ് ജാ​​​ർ​​​കി​​​ഹോ​​​ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഏ​​​താ​​​നും എം​​​എ​​​ൽ​​​എ​​​മാ​​​ർ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ബി​​​ജെ​​​പി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന മാ​​​ധ്യ​​​മ​​​വാ​​​ർ​​​ത്ത​​​ക​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വേ​​​ണു​​​ഗോ​​​പാ​​​ൽ.

ബി​​​ജെ​​​പി​​​യു​​​ടെ അ​​​വി​​​ശു​​​ദ്ധ​​​നീ​​​ക്കം ഫ​​​ലം​​​കാ​​​ണി​​​ല്ലെ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും അ​​​ദ്ദേ​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.