കർ‌ണാടക മന്ത്രിസഭ: രണ്ടു പേർ കൂറുമാറി
കർ‌ണാടക മന്ത്രിസഭ: രണ്ടു പേർ കൂറുമാറി
Wednesday, January 16, 2019 1:10 AM IST
ബം​​​​​​​​​​ഗ​​​​​​​​​​ളൂ​​​​​​​​​​രു: ക​​​​​​​​​​ർ​​​​​​​​​​ണാ​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​ത്തിലെ കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ്-​​​​​​​​​​ജെ​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​സ് സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​നെ വീ​​​​​​​​​​ഴ്ത്താ​​​​​​​​​​നു​​​​​​​​​​ള്ള ബി​​​​​​​​​​ജെ​​​​​​​​​​പി​​​​​​​​​​യു​​​​​​​​​​ടെ ശ്ര​​​​​​​​​​മ​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്കി​​​​​​​​​​ടെ ര​​​​​​​​​​ണ്ട് എം​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​എ​​​​​​​​​​മാ​​​​​​​​​​ർ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​നു​​​​​​​​​​ള്ള പി​​​​​​​​​​ന്തു​​​​​​​​​​ണ പി​​​​​​​​​​ൻ​​​​​​​​​​വ​​​​​​​​​​ലി​​​​​​​​​​ച്ചു. സ്വ​​​​​​​​​​ത​​​​​​​​​​ന്ത്ര എം​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​എ എ​​​​​​​​​​ച്ച്. നാ​​​​​​​​​​ഗേ​​​​​​​​​​ഷ്, കെ​​​​​​​​​​പി​​​​​​​​​​ജെ​​​​​​​​​​പി അം​​​​​​​​​​ഗം ആ​​​​​​​​​​ർ. ശ​​​​​​​​​​ങ്ക​​​​​​​​​​ർ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​ർ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​നു പി​​​​​​​​​​ന്തു​​​​​​​​​​ണ പി​​​​​​​​​​ൻ​​​​​​​​​​വ​​​​​​​​​​ലി​​​​​​​​​​ക്കു​​​​​​​​​​ന്നു​​​​​​​​​​വെ​​​​​​​​​​ന്നു കാ​​​​​​​​​​ണി​​​​​​​​​​ച്ച് ഗ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ണ​​​​​​​​​​ർ വാ​​​​​​​​​​ജു​​​​​​​​​​ഭാ​​​​​​​​​​യ് വാ​​​​​​​​​​ല​​​​​​​​​​യ്ക്കു ക​​​​​​​​​​ത്ത​​​​​​​​​​യ​​​​​​​​​​ച്ചു. മും​​ബൈ​​യി​​ൽ ബിജെപി നേതാക്കളുടെ കൂടെയാണ് ഈ എം​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​എ​​​​​​​​​​മാ​​​​​​​​​​ർ.

മും​​​​​​​​​ബൈ​​​​​​​​​യി​​​​​​​​​ലു​​​​​​​​​ള്ള മൂ​​​​​​​​​ന്നു പേ​​​​​​​​​രു​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടെ ഏ​​​​​​​​​ഴു കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സ് എം​​​​​​​​​എ​​​​​​​​​ൽ​​​​​​​​​എ​​​​​​​​​മാ​​​​​​​​​ർ ബി​​​​​​​​​ജെ​​​​​​​​​പി​​​​​​​​​യു​​​​​​​​​മാ​​​​​​​​​യി ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യി​​​​​​​​​ലാ​​​​​​​​​ണെ​​​​​​​​​ന്നാ​​​​​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ഇ​​​​​​​​​വ​​​​​​​​​രെ അ​​​​​​​​​നു​​​​​​​​​ന​​​​​​​​​യി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​ൻ മ​​​​​​​​​ന്ത്രി ഡി.​​​​​​​​​കെ. ശി​​​​​​​​​വ​​​​​​​​​കു​​​​​​​​​മാ​​​​​​​​​ർ ശ്ര​​​​​​​​​മ​​​​​​​​​മാ​​​​​​​​​രം​​​​​​​​​ഭി​​​​​​​​​ച്ചി​​​​​​​​​ട്ടു​​​​​​​​​ണ്ട്.

ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് അ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കേ കോ​​​​​ൺ​​​​​ഗ്ര​​​​​സ്-​​​​​ജെ​​​​​ഡി​​​​​എ​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ വീ​​​​​ഴ്ത്തു​​​​​ക​​​​​യെ​​​​​ന്ന​​​​​താ​​​​​ണു ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ പ്ര​​ധാ​​ന ല​​​​​ക്ഷ്യം. ബ​​​​​ദ​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ണ്ടാ​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​ത് അ​​​​​ത്ര എ​​​​​ളു​​​​​പ്പ​​​​​മ​​​​​ല്ല.

സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​നു യാ​​​​​​​​​​തൊ​​​​​​​​​​രു ഭീ​​​​​​​​​​ഷ​​​​​​​​​​ണി​​​​​​​​​​യു​​​​​​​​​​മി​​​​​​​​​​ല്ലെ​​​​​​​​​​ന്ന നി​​​​​​​​​​ല​​​​​​​​​​പാ​​​​​​​​​​ടി​​​​​​​​​​ലാ​​​​​​​​​​ണു മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി എ​​​​​​​​​​ച്ച്.​​​​​​​​​​ഡി. കു​​​​​​​​​​മാ​​​​​​​​​​ര​​​​​​​​​​സ്വാ​​​​​​​​​​മി. ""എ​​​​​​​​​​ന്‍റെ ബ​​​​​​​​​​ലം എ​​​​​​​​​​നി​​​​​​​​​​ക്ക​​​​​​​​​​റി​​​​​​​​​​യാം. എ​​​​​​​​​​ന്‍റെ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ സ്ഥി​​​​​​​​​​ര​​​​​​​​​​ത​​​​​​​​​​യു​​​​​​​​​​ള്ള​​​​​​​​​​താ​​​​​​​​​​ണ്. വി​​​​​​​​​​ഷ​​​​​​​​​​മി​​​​​​​​​​ക്കേ​​​​​​​​​​ണ്ട കാ​​​​​​​​​​ര്യ​​​​​​​​​​മി​​​​​​​​​​ല്ല. ഒ​​​​​​​​​​രാ​​​​​​​​​​ഴ്ച​​​​​​​​​​യാ​​​​​​​​​​യി ക​​​​​​​​​​ന്ന​​​​​​​​​​ഡ ടി​​​​​​​​​​വി ചാ​​​​​​​​​​ന​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ സം​​​​​​​​​​പ്രേ​​​​​​​​​​ഷ​​​​​​​​​​ണം ചെ​​​​​​​​​​യ്യു​​​​​​​​​​ന്ന​​​​​​​​​​ത് ഞാ​​​​​​​​​​ൻ ആ​​​​​​​​​​സ്വ​​​​​​​​​​ദി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്.-​​​​​​​​​​'' കു​​​​​​​​​​മാ​​​​​​​​​​ര​​​​​​​​​​സ്വാ​​​​​​​​​​മി പ​​​​​​​​​​റ​​​​​​​​​​ഞ്ഞു. ര​​​​​​​​​​ണ്ടു പേ​​​​​​​​​​രു​​​​​​​​​​ടെ പി​​​​​​​​​​ന്തു​​​​​​​​​​ണ ന​​​​​​​​​​ഷ്ട​​​​​​​​​​മാ​​​​​​​​​​യ​​​​​​​​​​തോ​​​​​​​​​​ടെ ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​സ​​​​​​​​​​ഖ്യ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ അം​​​​​​​​​​ഗ​​​​​​​​​​ബ​​​​​​​​​​ലം 118 ആ​​​​​​​​​​യെ​​ങ്കി​​ലും 225 അം​​​​​​​​​​ഗ സ​​​​​​​​​​ഭ​​​​​​​​​​യി​​​​​​​​​​ൽ ഇ​​​​​​​​​​പ്പോ​​​​​​​​​​ഴും സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​ന് കേ​​​​​​​​​​വ​​​​​​​​​​ല ഭൂ​​​​​​​​​​രി​​​​​​​​​​പ​​​​​​​​​​ക്ഷ​​​​​​​​​​മു​​​​​​​​​​ണ്ട്.

പു​​​​​​​​​​നഃ​​​​​​​​​​സം​​​​​​​​​​ഘ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​യി​​​​​​​​​​ൽ മ​​​​​​​​​​ന്ത്രി​​​​​​​​​​സ്ഥാ​​​​​​​​​​നം ന​​​​​​​​​​ഷ്ട​​​​​​​​​​മാ​​​​​​​​​​യ​​​​​​​​​​താ​​​​​​​​​​ണ് ശ​​​​​​​​​​ങ്ക​​​​​​​​​​റി​​​​​​​​​​നെ പ്ര​​​​​​​​​​കോ​​​​​​​​​​പി​​​​​​​​​​പ്പി​​​​​​​​​​ച്ച​​​​​​​​​​ത്. മ​​​​​​​​​​ന്ത്രി​​​​​​​​​​സ​​​​​​​​​​ഭ​​​​​​​​​​യി​​​​​​​​​​ൽ ഉ​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്താ​​​​​​ത്ത​​​​​​​​​​താ​​​​​​​​​​ണു നാ​​​​​​​​​​ഗേ​​​​​​​​​​ഷി​​​​​​​​​​ന്‍റെ അ​​​​​​​​​​നി​​​​​​​​​​ഷ്ട​​​​​​​​​​ത്തി​​​​​​​​​​നു കാ​​​​​​​​​​ര​​​​​​​​​​ണം. കഴിഞ്ഞ മേ​​​​​​​​​​യി​​​​​​​​​​ൽ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പ് ഫ​​​​​​​​​​ലം വ​​​​​​​​​​ന്ന​​​​​​​​​​യു​​​​​​​​​​ട​​​​​​​​​​ൻ ബി​​​​​​​​​​ജെ​​​​​​​​​​പി​​​​​​​​​​ക്കു പി​​​​​​​​​​ന്തു​​​​​​​​​​ണ പ്ര​​​​​​​​​​ഖ്യാ​​​​​​​​​​പി​​​​​​​​​​ച്ച​​​​​​​​​​യാ​​​​​​​​​​ളാ​​​​​​​​​​ണ് ശ​​​​​​​​​​ങ്ക​​​​​​​​​​ർ. അ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​ന​​​​​​​​​​നി​​​​​​​​​​മി​​​​​​​​​​ഷ​​​​​​​​​​മാ​​​​​​​​​​ണു കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ് പാ​​​​​​​​​​ള​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ലേ​​​​​​​​​​ക്കു ചു​​​​​​​​​​വ​​​​​​​​​​ടു​​​​​​​​​​മാ​​​​​​​​​​റ്റി​​​​​​​​​​യ​​​​​​​​​​ത്. സ്വ​​​​​​​​​​ത​​​​​​​​​​ന്ത എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​യാ​​​​​​യ നാ​​​​​​​​​​ഗേ​​​​​​​​​​ഷ് മു​​​​​​​​​​ൻ കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സു​​​​​​​​​​കാ​​​​​​​​​​ര​​​​​​​​​​നാ​​​​​​​​​​ണ്.

ക​​​​​​​​​​ർ​​​​​​​​​​ണാ​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ടെ ചു​​​​​​​​​​മ​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​യു​​​​​​​​​​ള്ള എ​​​​​​​​​​ഐ​​​​​​​​​​സി​​​​​​​​​​സി ജ​​​​​​​​​​ന​​​​​​​​​​റ​​​​​​​​​​ൽ സെ​​​​​​​​​​ക്ര​​​​​​​​​​ട്ട​​​​​​​​​​റി കെ.​​​​​​​​​​സി. വേ​​​​​​​​​​ണു​​​​​​​​​​ഗോ​​​​​​​​​​പാ​​​​​​​​​​ൽ ഇന്നലെ മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി കു​​​​​​​​​​മാ​​​​​​​​​​ര​​​​​​​​​​സ്വാ​​​​​​​​​​മി​​​​​​​​​​യു​​​​​​​​​​മാ​​​​​​​​​​യി ച​​​​​​​​​​ർ‌​​​​​​​​​​ച്ച ന​​​​​​​​​​ട​​​​​​​​​​ത്തി. അ​​​​​​​​​​തി​​​​​​​​​​നു​​​​​​​​​​മു​​​​​​​​​​ന്പ് മു​​​​​​​​​​ൻ മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി സി​​​​​​​​​​ദ്ധ​​​​​​​​​​രാ​​​​​​​​​​മ​​​​​​​​​​യ്യ, ഉ​​​​​​​​​​പ​​​​​​​​​​മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി ജി. ​​​​​​​​​​പ​​​​​​​​​​ര​​​​​​​​​​മേ​​​​​​​​​​ശ്വ​​​​​​​​​​ര, മു​​​​​​​​​​തി​​​​​​​​​​ർ​​​​​​​​​​ന്ന മ​​​​​​​​​​ന്ത്രി ഡി.​​​​​​​​​​കെ. ശി​​​​​​​​​​വ​​​​​​​​​​കു​​​​​​​​​​മാ​​​​​​​​​​ർ, ആ​​​​​​​​​​ഭ്യ​​​​​​​​​​ന്ത​​​​​​​​​​ര മ​​​​​​​​​​ന്ത്രി എം.​​​​​​​​​​ബി. പാ​​​​​​​​​​ട്ടീ​​​​​​​​​​ൽ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​യി വേ​​​​​​​​​​ണു​​​​​​​​​​ഗോ​​​​​​​​​​പാ​​​​​​​​​​ൽ ച​​​​​​​​​​ർ​​​​​​​​​​ച്ച ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. ബി​​​​​​​​​​ജെ​​​​​​​​​​പി വൃ​​​​​​​​​​ത്തി​​​​​​​​​​കെട്ട കു​​​​​​​​​​തി​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​ച്ച​​​​​​​​​​വ​​​​​​​​​​ട ശ്ര​​​​​​​​​​മം ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ന്നു​​​​​​​​​​ണ്ടെ​​​​​​​​​​ങ്കി​​​​​​​​​​ലും ക​​​​​​​​​​ർ​​​​​​​​​​ണാ​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​യി​​​​​​​​​​ലെ സ​​​​​​​​​​ഖ്യ​​​​​​​​​​സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ തു​​​​​​​​​​ട​​​​​​​​​​രു​​​​​​​​​​മെ​​​​​​​​​​ന്നും അ​​​​​ഞ്ചു വ​​​​​ർ​​​​​ഷം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​മെ​​​​​ന്നും വേ​​​​​​​​​​ണു​​​​​​​​​​ഗോ​​​​​​​​​​പാ​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​ഞ്ഞു.


ത​​​​​​​​​​ന്‍റെ മ​​​​​​​​​​ക​​​​​​​​​​ൻ ന​​​​​​​​​​യി​​​​​​​​​​ക്കു​​​​​​​​​​ന്ന സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​ന് യാ​​​​​​​​​​തൊ​​​​​​​​​​രു ഭീ​​​​​​​​​​ഷ​​​​​​​​​​ണി​​​​​​​​​​യു​​​​​​​​​​മി​​​​​​​​​​ല്ലെ​​​​​​​​​​ന്നു മു​​​​​​​​​​ൻ പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മ​​​​​​​​​​ന്ത്രി​​​​​​​​​​യും ജെ​​​​​​​​​​ഡി-​​​​​​​​​​എ​​​​​​​​​​സ് അ​​​​​​​​​​ധ്യ​​​​​​​​​​ക്ഷ​​​​​​​​​​നു​​​​​​​​​​മാ​​​​​​​​​​യ എ​​​​​​​​​​ച്ച്.​​​​​​​​​​ഡി. ദേ​​​​​​​​​​വ​​​​​​​​​​ഗൗ​​​​​​​​​​ഡ പ​​​​​​​​​​റ​​​​​​​​​​ഞ്ഞു.

ബി​​​​​​​​​​ജെ​​​​​​​​​​പി​​​​​​​​​​യി​​​​​​​​​​ലെ 104 എം​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​എ​​​​​​​​​​മാ​​​​​​​​​​രെ​​​​​​​​​​യും ഹ​​​​​​​​​​രി​​​​​​​​​​യാ​​​​​​​​​​ന​​​​​​​​​​യി​​​​​​​​​​ലെ നൂഹ് ജില്ലയിലെ ഐടിസി ഗ്രാൻഡ് ഭാരത് എന്ന റി​​​​​​​​​​സോ​​​​​​​​​​ർ‌​​​​​​​​​​ട്ടി​​​​​​​​​​ലേ​​​​​​​​​​ക്കു മാ​​​​​​​​​​റ്റി​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്ന് ആ​​​​​​​​​ളെ​​​​​​​​​പ്പി​​​​​​​​​ടി​​​​​​​​​ക്കാ​​​​​​​​​ൻ ശ്ര​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നി​​​​​​​​​ടെ സ്വ​​​​​​​​​ന്തം പ​​​​​​​​​ക്ഷ​​​​​​​​​ത്ത് ചോ​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യു​​​​​​​​​ണ്ടാ​​​​​​​​​കാ​​​​​​​​​തി​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​നാ​​​​​​​​​ണ് ഈ ​​​​​​​​​നീ​​​​​​​​​ക്കം. ബി​​​​​​​​​​ജെ​​​​​​​​​​പി സം​​​​​​​​​​സ്ഥാ​​​​​​​​​​ന പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് ബി.​​​​​​​​​​എ​​​​​​​​​​സ്. യെ​​​​​​​​​​ദി​​​​​​​​​​യൂ​​​​​​​​​​ര​​​​​​​​​​പ്പ, മു​​​​​​​​​​ൻ മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി ജ​​​​​​​​​​ഗ​​​​​​​​​​ദീ​​​​​​​​​​ഷ് ഷെ​​​​​​​​​​ട്ടാ​​​​​​​​​​ർ, ശോ​​​​​​​​​​ഭ ക​​​​​​​​​​ര​​​​​​​​​​ന്ത​​​​​​​​​​ലാ​​​​​​​​​​ജെ എ​​​​​​​​​​ന്നീ നേ​​​​​​​​​​താ​​​​​​​​​​ക്ക​​​​​​​​​​ളും എം​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​എ​​​​​​​​​​മാ​​​​​​​​​​ർ​​​​​​​​​​ക്കൊ​​​​​​​​​​പ്പ​​​​​​​​​​മു​​​​​​​​​​ണ്ട്.

വ്യ​​​​​​​​ക്തി​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി നാ​​​​​​​​ല് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു പോ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്നും അ​​​​​​​​വ​​​​​​​​ർ ഉ​​​​​​​​ട​​​​​​​​ൻ തി​​​​​​​​രി​​​​​​​​ച്ചെ​​​​​​​​ത്തു​​​​​​​​മെ​​​​​​​​ന്നും ഷെ​​​​​​​​ട്ടാ​​​​​​​​ർ പ​​​​​​​​റ​​​​​​​​ഞ്ഞു. ഓ​​​​​​​​​​പ്പ​​​​​​​​​​റേ​​​​​​​​​​ഷ​​​​​​​​​​ൻ താ​​​​​​​​​​മ​​​​​​​​​​ര​​​​​​​​​​യി​​​​​​​​​​ലൂ​​​​​​​​​​ടെ ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക​​​​​​​​ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​നെ വീ​​​​​​​​​​ഴ്ത്താ​​​​​​​​​​ൻ ബി​​​​​​​​​​ജെ​​​​​​​​​​പി ശ്ര​​​​​​​​​​മി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണെ​​​​​​​​​​ന്ന ആ​​​​​​​​​​രോ​​​​​​​​​​പ​​​​​​​​​​ണം യെ​​​​​​​​​​ദി​​​​​​​​​​യൂ​​​​​​​​​​ര​​​​​​​​​​പ്പ നി​​​​​​​​​​ഷേ​​​​​​​​​​ധി​​​​​​​​​​ച്ചു. സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ വീ​​​​​​​ണാ​​​​​​​ൽ ത​​​​​​​ങ്ങ​​​​​​​ൾ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ണ്ടാ​​​​​​​ക്കാ​​​​​​​ൻ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​മു​​​​​​​ന്ന​​​​​​​യി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു കേ​​​​​​​ന്ദ്ര​​​​​​​മ​​​​​​​ന്ത്രി ഡി.​​​​​​​വി.​​​​​​​സ​​​​​​​ദാ​​​​​​​ന​​​​​​​ന്ദ ഗൗ​​​​​​​ഡ പ​​​​​​​റ​​​​​​​ഞ്ഞു.​​​​ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം നി​​​​ലം​​​​പ​​​​തി​​​​ക്കു​​​​മെ​​​​ന്നു മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്രയിലെ ബിജെപി മ​​​​ന്ത്രി​​​​ രാം ഷി​​​​ൻ​​​​ഡെ പ​​​​റ​​​​ഞ്ഞു.

കർണാടക നിയമസഭ കക്ഷിനില

ആകെ 225
സ്പീക്കർ 1
ബിജെപി 104
കോൺഗ്രസ് 79
ജെഡിഎസ് 37
ബിഎസ്പി 1
കെപിജെപി 1
സ്വതന്ത്രൻ 1
നോമിനേറ്റഡ് 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.