മോദിയുടെ പുരസ്കാരത്തെ പരിഹസിച്ചു രാഹുൽ; തിരിച്ചടിച്ച് സ്മൃതി ഇറാനി
മോദിയുടെ പുരസ്കാരത്തെ പരിഹസിച്ചു രാഹുൽ; തിരിച്ചടിച്ച് സ്മൃതി ഇറാനി
Wednesday, January 16, 2019 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ഫി​ലി​പ്പ് കോ​ട്‌​ല​ർ പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​വാ​ർ​ഡ് വാ​ങ്ങി​യ​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ലോ​കപ്ര​ശ​സ്ത പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു. ഇ​തി​ന് ജൂ​റി​യു​മി​ല്ല, മു​ന്പെ​ങ്ങും ആ​ർ​ക്കും കൊ​ടു​ത്തി​ട്ടു​മി​ല്ല. അ​ലി​ഗ​ഡി​ലെ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത ഒ​രു ക​ന്പ​നി​യും പ​ത​ഞ്ജ​ലി​യും റി​പ്പ​ബ്ലി​ക് ടി​വി​യും ചേ​ർ​ന്നാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​യി​രു​ന്നു രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

പ്ര​ഥ​മ ഫി​ലി​പ് കോ‌​ട്‌​ല​ർ പ്ര​സി​ഡ​ൻ​ഷ്യ​ൽ പു​ര​സ്കാ​രം മോ​ദി തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്വീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച നേ​തൃ​ത്വം പ​രി​ഗ​ണി​ച്ചാ​ണ് മോ​ദി​യെ പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നാ​ണ് സം​ഘാ​ട​ക​ർ അ​റി​യി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മി​ക​വി​ന് ല​ഭി​ച്ച പു​ര​സ്കാ​രം എ​ന്ന നി​ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു.


എ​ന്നാ​ൽ, രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സ​ത്തി​ന് തി​രി​ച്ച​ടി ന​ൽ​കി കേ​ന്ദ്രമ​ന്ത്രി സ്മൃ​തി ഇ​റാ​നി ട്വി​റ്റ​റി​ലെ​ത്തി. രാ​ഹു​ലി​ന്‍റെ ട്വീ​റ്റ് റി​ട്വീ​റ്റ് ചെ​യ്ത സ്മൃ​തി അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് അ​വ​ര​വ​ർ​ക്കു ത​ന്നെ ഭാ​ര​തര​ത്ന ന​ൽ​കി ആ​ദ​രി​ച്ച കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള ആ​ളാ​ണെ​ന്നാ​ണു പ​രി​ഹ​സി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.