മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ എ​ട്ടു സീ​റ്റു​ക​ൾ കീ​റാ​മു​ട്ടി
Friday, January 11, 2019 1:27 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ എ​​​​ട്ടു ലോ​​​​ക്സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​എ​​​​ൻ​​​​സി​​​​പി ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

യ​​​​വ​​​​ത്‌​​​​മാ​​​​ൽ, വാ​​​​ഷിം, ബു​​​​ൽ​​​​ധാ​​​​ന, ന​​​​ന്ദു​​​​ർ​​​​ബാ​​​​ർ, റാ​​​​വേ​​​​ർ, അ​​​​ഹ​​​​മ്മ​​​​ദ്ന​​​​ഗ​​​​ർ, ര​​​​ത്ന​​​​ഗി​​​​രി-​​​​സി​​​​ന്ധു​​​​ദു​​​​ർ​​​​ഗ്, പൂ​​​​ന സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണു സ​​​​മ​​​​വാ​​​​യ​​​​മു​​​​ണ്ടാ​​​​കാ​​​​ത്ത​​​​ത്. ഈ ​​​​സീ​​​​റ്റു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യും എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വ് പ്ര​​​​ഫു​​​​ൽ പ​​​​ട്ടേ​​​​ലും വീ​​​​ണ്ടും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും.

ബു​​​​ധ​​​​നാ​​​​ഴ്ച എ​​​​ൻ​​​​സി​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ ശ​​​​ര​​​​ത് പ​​​​വാ​​​​റും കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.


40 സീ​​​​റ്റു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സും എ​​​​ൻ​​​​സി​​​​പി​​​​യും ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്. 2അ​​​​ഹ​​​​മ്മ​​​​ദ്ന​​​​ഗ​​​​ർ സീ​​​​റ്റി​​​​ൽ മ​​​​ക​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ധാ​​​​കൃ​​​​ഷ്ണ വി​​​​ഖേ പാ​​​​ട്ടീ​​​​ലി​​​​നു താ​​​​ത്പ​​​​ര്യ​​​​മു​​​​ണ്ട്. എ​​​​ന്നാ​​​​ൽ സീ​​​​റ്റ് വി​​​​ട്ടു​​​​ന​​​​ല്കാ​​​​ൻ എ​​​​ൻ​​​​സി​​​​പി ത​​​​യാ​​​​റ​​​​ല്ല. 2014ൽ ​​​​കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​എ​​​​ൻ​​​​സി​​​​പി സ​​​​ഖ്യം ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ തോ​​​​ൽ​​​​വി​​​​യാ​​​​ണ് ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ​​​​ത്. എ​​​​ൻ​​​​സി​​​​പി​​​​ക്ക് നാ​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ര​​​​ണ്ടും സീ​​​​റ്റാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd