ലാവ്‌ലിൻ കേസ് ആറാഴ്ചത്തേക്കു മാറ്റി
ലാവ്‌ലിൻ കേസ് ആറാഴ്ചത്തേക്കു മാറ്റി
Friday, January 11, 2019 1:27 AM IST
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യു​ള്ള എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ആ​റാ​ഴ്ച​ത്തേ​ക്കു മാ​റ്റി​വ​ച്ചു. കേ​സി​ലെ പ്ര​തി​യാ​യ കെ​എ​സ്ഇ​ബി മു​ൻ ചെ​യ​ർ​മാ​ൻ ആ​ർ. ശി​വ​ദാ​സ​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. സി​ബി​ഐ​യു​ടെ സ​ത്യ​വാ​ങ്മൂ​ല​ത്തി​നു മ​റു​പ​ടി ന​ൽ​കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​ണ് ശി​വ​ദാ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ ഉൗ​ർ​ജ സെ​ക്ര​ട്ട​റി മോ​ഹ​ന ച​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​തി​നെ​തി​രേ കെ​എ​സ്ഇ​ബി മു​ൻ ചെ​യ​ർ​മാ​ൻ ആ​ർ. ശി​വ​ദാ​സ​ൻ, മു​ൻ ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ കെ.​ജി. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, മു​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ ക​സ്തൂ​രി​രം​ഗ അ​യ്യ​ർ എ​ന്നി​വ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സി​ബി​ഐ​യുടെ അ പ്പീലും ക​ക്ഷി ചേ​രു​ന്ന​തി​നാ​യി കോ​ണ്‍ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.