റഫാൽ ചർച്ചയിലെ പരാമർശം: രാഹുലിന് വനിതാകമ്മീഷൻ നോട്ടീസ്
റഫാൽ ചർച്ചയിലെ പരാമർശം: രാഹുലിന് വനിതാകമ്മീഷൻ നോട്ടീസ്
Friday, January 11, 2019 12:34 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ച​ർ​ച്ച​യി​ൽ പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ നോ​ട്ടീ​സ​യ​ച്ചു.

മ​ന്ത്രി​ക്കെ​തി​രേ ലൈം​ഗി​ക ചു​വ​യു​ള്ള​തും ത​രംതാ​ഴ്ന്ന​തും സ്ത്രീ ​വി​രു​ദ്ധ​വു​മാ​യ പ​രാ​ർ​മ​ശം ന​ട​ത്തി​യതിൽ വി​ശ​ദീ​ക​ര​ണം തേടിയാ ണു നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നു ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ പ​റ​ഞ്ഞു. വി​വാ​ദ പ​രാ​മ​ർ​ശം കൊ​ണ്ടു രാ​ഹു​ൽ എ​ന്താ​ണ് അ​ർ​ഥ​മാ​ക്കി​യ​തെ​ന്നു വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണു ആ​വ​ശ്യ​മെന്നും അവ ർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.