പ്രസവത്തിനിടെ നഴ്സ് വലിച്ച ശിശു രണ്ടായി മുറിഞ്ഞു; തല ഗർഭപാത്രത്തിൽ കുടുങ്ങി
Friday, January 11, 2019 12:00 AM IST
ജ​യ്പു​ർ: പ്ര​സ​വ​ത്തി​നി​ടെ പു​രു​ഷ ന​ഴ്സ് ശ​ക്തി​യാ​യി പു​റ​ത്തേ​ക്കു വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ശി​ശു ര​ണ്ടാ​യി മു​റി​ഞ്ഞു. മു​റി​ഞ്ഞ ത​ല​ഭാ​ഗം ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി. ദീ​ക്ഷ എ​ന്ന യു​വ​തി​യു​ടെ ശി​ശു​വി​നാ​ണ് ദാ​രു​ണാ​ന്ത്യ​മു​ണ്ടാ​യ​ത്. രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മേ​റി​നു സ​മീ​പം രാം​ഗ​ഡി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണു സം​ഭ​വം. ഡോ​ക്ട​ർ​മാ​രെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ശി​ശു​വി​ന്‍റെ ത​ല മു​റി​ഞ്ഞ് ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​.

ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി​യ കു​ഞ്ഞി​ന്‍റെ മ​റു​പാ​തി​യും​കൊ​ണ്ട് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് ത​ന്നെ റ​ഫ​ർ ചെ​യ്തു​വെ​ന്നു കു​ട്ടി​യു​ടെ മാ​താ​വാ​യ ദീ​ക്ഷ പ​റ​ഞ്ഞു.​ത​ന്നെ അ​റി​യി​ക്കാ​തെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​സ​വ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു രാം​ഗ​ഡ് ആ​ശു​പ​ത്രി ഇ​ൻ ചാ​ർ​ജ് ഡോ. ​നി​ഖി​ൽ ശ​ർ​മ പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കാ​തെ ശ​രീ​ര​ഭാ​ഗം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റു​ക​യാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ചെ​യ്ത​ത്.


പ്ര​സ​വം ന​ട​ന്നെ​ന്നും മ​റു​പി​ള്ള ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​തെ​ന്നു കു​ട്ടി​യു​ടെ അ​ച്ഛ​ൻ തി​ലോ​ക് ഭ​ട്ടി ആ​രോ​പി​ച്ചു. ഉ​മൈ​ദ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ളാ​ണു യ​ഥാ​ർ​ഥ സം​ഭ​വം ഇ​വ​ര​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ദ​ന്പ​തി​മാ​ർ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​രു​ഷ ന​ഴ്സി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. രാം​ഗ​ഡ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ പു​റ​ത്തു​വ​ന്ന ശ​രീ​ര​ഭാ​ഗം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.