സി​ബി​ഐ : സമിതി യോഗം തീരുമാനമെടുത്തില്ല
സി​ബി​ഐ : സമിതി യോഗം തീരുമാനമെടുത്തില്ല
Thursday, January 10, 2019 12:59 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​ർ അ​ലോ​ക് വ​ർ​മ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ഡ​യ​റ​ക്ട​ർ നി​യ​മ​ന​ത്തി​നു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി ഇ​ന്ന​ലെ രാ​ത്രി ചേ​ർ​ന്നെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല.

പ്ര​ധാ​ന​മ​ന്ത്രി ​മോ​ദി, വ​ലി​യ പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ന്‍റെ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗേ, ചീ​ഫ് ജ​സ്റ്റീ​സി​നു പ​ക​രം നി​യു​ക്ത​നാ​യ ജ​സ്റ്റീ​സ് എ.​കെ. സി​ക്രി എ​ന്നി​വ​രാ​ണു സ​മി​തി​യി​ലു​ള്ള​ത്. ആ​രോ​പ​ണ​ങ്ങ​ളും കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടും വ​ർ​മ​യു​ടെ മ​റു​പ​ടി​യു​മാ​ണു സ​മി​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് വ​ലു​താ​യ​തി​നാ​ൽ പ​ഠി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നു സ​മി​തി വി​ല​യി​രു​ത്തി.

സമിതി ഇന്നും ചേരും. വ​ർ​മ​യ്ക്കെ​തി​രാ​യ കേ​സി​ൽ വാ​ദം കേ​ട്ടു വി​ധി പ​റ​യു​ന്ന സാഹച ര്യത്തിലാണ് തു​ട​ർ ന​ട​പ​ടി​ക​ൾ നി​ശ്ച​യി​ക്കാ​നു​ള്ള സ​മി​തി​യി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി തീ​രു​മാ​നി​ച്ച​ത്. വ​ർ​മ​യെ സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്നു മാ​റ്റിയ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി ചൊ​വ്വാ​ഴ്ച ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് റ​ദ്ദാ​ക്കി​യി​രു​ന്നു. ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക്കു മാ​ത്ര​മേ ഡ​യ​റ​ക്ട​റെ മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വൂ​ എന്നു കോട തി വ്യ​ക്ത​മാ​ക്കി​.ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ബി​ഐ ഡ​യ​റ​ക്ട​റാ​യി വീ​ണ്ടും അ​ലോ​ക് വ​ർ​മ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ജ​നു​വ​രി 31 വ​രെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.