ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ: അന്വേഷണ റിപ്പോർട്ട് കൈമാറാൻ ഉത്തരവ്
ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ: അന്വേഷണ റിപ്പോർട്ട് കൈമാറാൻ  ഉത്തരവ്
Thursday, January 10, 2019 12:58 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് എ​തി​ർ ക​ക്ഷി​ക​ൾ​ക്കു കൈ​മാ​റാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ 2002 മു​ത​ൽ 2006 വ​രെ ന​ട​ന്ന 24 വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ളെക്കുറി​ച്ച് അ​ന്വേ​ഷി​ച്ച ജ​സ്റ്റീ​സ് എ​ച്ച്.​എ​സ്. ബേ​ദിയുടെ റി​പ്പോ​ർ​ട്ട് കൈ​മാ​റാ​നാ​ണ് നി​ർ​ദേ​ശം. റി​പ്പോ​ർ​ട്ട് കൈ​മാ​റു​ന്ന​തി​നെ​തി​രേ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ൾ ത​ള്ളി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി, ജ​സ്റ്റീ​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു, എ​സ്.​കെ. കൗ​ൾ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളി​യു​മാ​യ ബി.​ജി. വ​ർ​ഗീ​സ്, എ​ഴു​ത്തു​കാ​ര​ൻ ജാ​വേ​ദ് അ​ക്ത​ർ എ​ന്നി​വ​ർ 2007ൽ ​ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. സം​ഭ​വ​ങ്ങ​ളു​മാ​യി നേ​രി​ട്ടു ബ​ന്ധ​മി​ല്ലാ​ത്ത ക​ക്ഷി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ർ​ക്ക് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കി​യാ​ൽ അ​തു റി​പ്പോ​ർ​ട്ടി​ൽ പേ​ര് പ​റ​യു​ന്ന ക​ക്ഷി​ക​ൾ​ക്കെ​തി​രേ മു​ൻ​വി​ധി​യു​ണ്ടാ​ക്കു മെ​ന്നാ​യി​രു​ന്നു ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന്‍റെ വാ​ദം.


ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ മു​ദ്ര​വ​ച്ച ക​വ​റി​ൽ ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ​യും സ​ർ​ക്കാ​ർ എ​തി​ർ​ത്തി​രു​ന്നു. സ​മി​തി​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടാ​തെ​യാ​ണ് ജ​സ്റ്റീ​സ് എ​ച്ച്.​എ​സ്. ബേ​ദി അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ഹ്ത​യു​ടെ വാ​ദം. എ​ന്നാ​ൽ, കോ​ട​തി അ​ത് അം​ഗീ​ക​രി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.