കോൺഗ്രസിനെയും ആംആദ്മിയെയും അടുപ്പിച്ച് സ്റ്റാലിൻ
കോൺഗ്രസിനെയും ആംആദ്മിയെയും അടുപ്പിച്ച് സ്റ്റാലിൻ
Tuesday, December 11, 2018 1:15 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​നും ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കും ഇ​ട​യി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ പാ​ലം പ​ണി​യാ​ൻ ഡി​എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​ൻ. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്ത​ിന് ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ​ത്തി​യ എം.​കെ സ്റ്റാ​ലി​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തുടർന്നു കേ​ജ​രി​വാ​ളും ആ​പ്പി​ലെ മ​റ്റു നേ​താ​ക്ക​ളും ഇ​ന്ന​ലെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഇ​രു​പ​തു മി​നി​റ്റ് നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നാ​യി ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്ന് സ്റ്റാ​ലി​ൻ അ​ഭ്യ​ർ​ഥി​ച്ചു. ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കോ​ണ്‍ഗ്ര​സു​മാ​യി കൈ ​കോ​ർ​ക്കാ​ൻ കേ​ജ​രി​വാ​ൾ ത​യാ​റാ​ണെ​ങ്കി​ലും പാ​ർ​ട്ടി​യി​ലെ മ​റ്റു നേ​താ​ക്ക​ളാ​യ മ​നീ​ഷ് സി​സോ​ദി​യ​യും ഗോ​പാ​ൽ റാ​യി​യും ക​ടു​ത്ത എ​തി​ർ​പ്പു​യ​ർ​ത്തു​ന്നു​ണ്ട്. രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്യാ​തെ​യും ആം ​ആ​ദ്മി പാ​ർ​ട്ടി വി​ട്ടുനി​ന്നി​രു​ന്നു. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി നേ​രി​ട്ടു ക്ഷ​ണി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു കാ​ര​ണം പ​റ​ഞ്ഞ​ത്.


ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കി​സാ​ൻ മു​ക്തി മോ​ർ​ച്ച റാ​ലി​യി​ൽ കേ​ജ​രി​വാ​ളും രാ​ഹു​ൽ ഗാ​ന്ധി​യും ഒ​രു​മി​ച്ചു വേ​ദി പ​ങ്കി​ട്ടി​രു​ന്നു. അ​വി​ടെവച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നാ​യി കോ​ണ്‍ഗ്ര​സും ആ​പ്പും ഒ​രു​മി​ച്ചു നി​ൽ​ക്കേ​ണ്ട​തി​നെപ്പറ്റി ഇ​രുനേ​താ​ക്ക​ളോ​ടും സം​സാ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.