കഴിഞ്ഞവർഷം കാഷ്മീരിൽ കൊല്ലപ്പെട്ടത് 225 ഭീകരർ
കഴിഞ്ഞവർഷം കാഷ്മീരിൽ കൊല്ലപ്പെട്ടത് 225 ഭീകരർ
Sunday, December 9, 2018 1:44 AM IST
ക​​​പു​​​ർ​​​ത്ത​​​ല (പ​​​ഞ്ചാ​​​ബ്): ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ കഴിഞ്ഞവർഷം 225 ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി നോ​​​ർ​​​ത്തേ​​​ൺ ആ​​​ർ​​​മി ക​​​മാ​​​ൻ​​​ഡ​​​ർ ലഫ്. ജ​​​ന​​​റ​​​ൽ ര​​​ൺ​​​ബീ​​​ർ സിം​​​ഗ്. സ​​​ർ​​​ക്കാ​​​രും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​റ​​ഞ്ഞു.

ഭീ​​​ക​​​ര​​​രു​​​ടെ നീ​​​ക്ക​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ സൈന്യ ത്തിനു ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​ത്. ഭീ​​​ക​​​ര​​​ത​​​യോ​​​ടു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ വൈ​​​മു​​​ഖ്യ​​​മാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.


ജ​​​മ്മു ​​​കാ​​​ഷ്മീ​​​രി​​​ൽ ശാ​​​ന്തി​​​യും സു​​​ര​​​ക്ഷ​​​യു​​​മാ​​​ണ് ത​​​ങ്ങ​​​ൾ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും സിം​​​ഗ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു

ജ​​​മ്മു: അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വീ​​​ണ്ടും പാ​​​ക്് സൈ​​​ന്യം വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘി​​​ച്ചു. നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ര​​​ജൗ​​​രി​​​യി​​​ലെ സു​​​ന്ദ​​​ർ​​​ബ​​​നി മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് പാ​​​ക് സൈ​​​ന്യം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ സേ​​​ന ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു.

വെ​​​ടി​​​വ​​​യ്പി​​​ൽ ആ​​​ശ​​​പാ​​​യം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു സൈ​​​നി​​​ക ​വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.