ആധാറിൽനിന്നു പിൻമാറാൻ അനുമതി
ആധാറിൽനിന്നു പിൻമാറാൻ അനുമതി
Friday, December 7, 2018 12:59 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാറിൽനിന്നു പിന്മാറാൻ പൗ​ര​ന്മാ​ർ​ക്ക് അ​വ​കാ​ശം ന​ൽ​കു​ന്ന ആ​ധാ​ർ നി​യ​മ​ഭേ​ദ​ഗ​തി​ക്ക് കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യം അ​ന്തി​മ​രൂ​പം ന​ൽ​കി. എ​ന്നാ​ൽ, പാ​ൻ കാ​ർ​ഡു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി​യ​തി​നാ​ൽ പാ​ൻ കാ​ർ​ഡ് ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്കു മാ​ത്ര​മാ​കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ലഭിക്കുക.

കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അ​ടു​ത്ത യോ​ഗ​ത്തി​ൽ ആ​ധാ​ർ നി​യ​മ​ഭേ​ദ​ഗ​തി പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം കി​ട്ടി​യാ​ൽ ചൊ​വ്വാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീതകാ​ല സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ ഭേ​ദ​ഗ​തി പാ​സാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കും.

ആ​ധാ​ർ ന​ന്പ​ർ ഒ​ത്തു​നോ​ക്കി കൃ​ത്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന ആ​ധാ​ർ നി​യ​മ​ത്തി​ലെ 57-ാം വ​കു​പ്പ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ ത്തുട​ർ​ന്നാ​ണു പു​തി​യ നി​യ​മ ഭേ​ദ​ഗ​തി അ​നി​വാ​ര്യ​മാ​യ​ത്. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, മൊ​ബൈ​ൽ സിം ​കാ​ർ​ഡു​ക​ൾ എ​ന്നി​വ​യു​മാ​യി ആ​ധാ​ർ ന​ന്പ​റു​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന​തു നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി​യും സു​പ്രീംകോ​ട​തി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ആ​ധാ​റി​ന്‍റെ നി​യ​മ​സാ​ധു​ത പ​ര​മോ​ന്ന​ത കോ​ട​തി അം​ഗീ​ക​രി​ച്ച​ിട്ടുണ്ട്.


ആ​ധാ​റും അ​തി​നാ​യി ന​ല്കി​യ ബ​യോ​മെ​ട്രി​ക്കും അ​ല്ലാ​ത്ത​തു​മാ​യ വി​വ​ര​ങ്ങ​ളും പി​ൻ​വ​ലി​ക്കാ​ൻ അ​വ​കാ​ശം ന​ൽ​കു​ന്ന​താ​ണ് ഭേ​ദ​ഗ​തി.രാ​ജ്യ​സു​ര​ക്ഷ​യ്ക്കാ​യി ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​ഡ്ജു​ഡി​ക്കേ​റ്റി​ഗ് ഓ​ഫീ​സ​റെ നി​യ​മി​ക്കാ​നും നി​യ​മ​ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.