വായ്പ മുഴുവൻ തിരിച്ചടയ്ക്കാൻ തയാറെന്നു വിജയ് മല്യ
വായ്പ മുഴുവൻ തിരിച്ചടയ്ക്കാൻ തയാറെന്നു വിജയ് മല്യ
Thursday, December 6, 2018 12:51 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ളി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ നൂ​റു ശ​ത​മാ​ന​വും തി​രി​ച്ച​ട​യ്ക്കാ​മെ​ന്ന് രാ​ജ്യം വി​ട്ട വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​മെ​ന്ന ത​ന്‍റെ നി​ല​പാ​ട് ര​ണ്ടു വ​ർ​ഷ​മാ​യി നി​ര​സി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും മ​ല്യ ട്വി​റ്റ​റി​ൽ കു​റി​ച്ചു. താ​ൻ രാ​ജ്യം വി​ട്ട​തി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളു​ടെ വി​വ​ര​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു. അ​ത് വേ​റെ കാ​ര്യ​മാ​ണ്. അ​ക്കാ​ര്യം നി​യ​മ​ത്തി​ന്‍റെ വ​ഴി​യി​ൽ നോ​ക്കും. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം താ​ൻ വാ​യ്പ​ക​ൾ നൂ​റു ശ​ത​മാ​ന​വും തി​രി​ച്ച​ട​യ്ക്കാ​ൻ ത​യാ​റാ​ണെ​ന്ന​താ​ണ്.

ബാ​ങ്കു​ക​ളും സ​ർ​ക്കാ​രും ത​ന്‍റെ നി​ർ​ദേ​ശം സ്വീ​ക​രി​ക്ക​ണം. നി​ര​സി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ന്തു കൊ​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മ​ല്യ ആ​വ​ശ്യ​പ്പെ​ട്ടു. സ​ത്യ​സ​ന്ധ​ത ഇ​ല്ലാ​ത്ത​തു കൊ​ണ്ട​ല്ല, മ​റി​ച്ച് വ്യ​വ​സാ​യ​ത്തി​ൽ നേ​രി​ട്ട ത​ക​ർ​ച്ച കൊ​ണ്ടാ​ണ് വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യ​ത്. കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ത​ക​ർ​ച്ച​യാ​ണി​തി​ന് കാ​ര​ണം.


വി​മാ​ന ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല വ​ർ​ധ​ന​വാ​ണ് കിം​ഗ് ഫി​ഷ​റി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യ​ത്. വാ​യ്പത്തുക നൂ​റു ശ​ത​മാ​ന​വും തി​രി​ച്ച​ട​യ്ക്കാ​മെ​ന്നും മ​ല്യ ആ​വ​ർ​ത്തി​ച്ചു. മൂ​ന്നു ദ​ശാ​ബ്ദ​ത്തോ​ളം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ദ്യ ക​ന്പ​നി ന​ട​ത്തി. ഖ​ജ​നാ​വു​ക​ൾ​ക്ക് ശത കോ​ടി​ക​ളു​ടെ വ​രു​മാ​ന​വും ന​ൽ​കി. കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സും രാജ്യ ത്തി നു വ​ൻ​തു​ക വ​രു​മാ​നം ന​ൽ​കി​യെ​ന്നും മ​ല്യ പ​റ​യു​ന്നു. പൊ​തുമേ​ഖ​ലാ ബാ​ങ്കു​ക​ളെ വെ​ട്ടി​ച്ചു താ​ൻ പ​ണ​വു​മാ​യി ക​ട​ന്നു ക​ള​ഞ്ഞെ​ന്ന് രാ​ഷ്‌ട്രീയ​ക്കാ​രും മാ​ധ്യ​മ​ങ്ങ​ളും ഉ​ച്ച​ത്തി​ൽ വി​ളി​ച്ചു പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത് തെ​റ്റാ​ണ്. എ​ന്തു കൊ​ണ്ടാ​ണ് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​മെ​ന്ന ത​ന്‍റെ നി​ല​പാ​ട് ആ​രും പ​റ​യാ​ത്ത​തെ​ന്നും മ​ല്യ ചോ​ദി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.