കേജരിവാളിനു നേരേ മുളകുപൊടി ആക്രമണം
കേജരിവാളിനു നേരേ മുളകുപൊടി ആക്രമണം
Wednesday, November 21, 2018 12:33 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നു മു​ഖ​ത്ത് മു​ള​കുപൊ​ടി​യെ​റി​ഞ്ഞ് ആ​ക്ര​മ​ണം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു​ശേ​ഷം കേ​ജ​രി​വാ​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ത​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നു പു​റ​ത്തേ​ക്കു വ​രു​ന്പോ​ഴാ യിരുന്നു അ​നി​ൽകു​മാ​ർ ശ​ർ​മ എ​ന്ന​യാ​ൾ മു​ള​കുപൊ​ടി​യെ​റി​ഞ്ഞ​ത്. ക​ണ്ണ​ട വ​ച്ചി​രു​ന്ന​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ്ണി​ൽ മു​ള​കുപൊ​ടി വീ​ണി​ല്ല. എ​ന്നാ​ൽ, ബ​ഹ​ള​ത്തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണ​ട നി​ല​ത്തു വീ​ണു​ട​ഞ്ഞു.

ഡ​ൽ​ഹി ന​രൈ​ന സ്വ​ദേ​ശി​യാ​യ അ​നി​ലിനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. താ​ൻ ജ​യി​ലി​നു പു​റ​ത്തി​റ​ങ്ങി​യാ​ലുട​ൻ കേ​ജ​രി​വാ​ളി​നെ വെ​ടി​വ​ച്ചു കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​യും പോ​ലീ​സി​ന്‍റെ പി​ടി​യി​ലി​രു​ന്ന് ശ​ർ​മ മു​ഴ​ക്കി.


കേ​ജ​രി​വാ​ളി​ന്‍റെ മു​റി​ക്കു പു​റ​ത്ത് ഒ​രു കൈ​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള ക​ത്തും മ​റു​കൈ​യി​ൽ മു​ള​കുപൊ​ടി​യു​മാ​യാ​ണ് ശ​ർ​മ കാ​ത്തു നി​ന്ന​ത്. ഗു​ഡ്ക​യു​ടെ പാ​യ്ക്ക​റ്റി​ലാ​ക്കി​യാ​ണ് മു​ള​കുപൊ​ടി കൊ​ണ്ടുവ​ന്ന​ത്. കേ​ജ​രി​വാ​ൾ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ നി​ങ്ങ​ളി​ലാ​ണ് എ​ന്‍റെ പ്ര​തീ​ക്ഷ എ​ന്നു പ​റ​ഞ്ഞ് ശ​ർ​മ കേ​ജ​രി​വാ​ളി​ന്‍റെ പാ​ദ​ങ്ങ​ളി​ൽ തൊ​ടാ​ൻ കു​നി​ഞ്ഞു. ത​ട​ഞ്ഞുകൊ​ണ്ട് കേ​ജ​രി​വാ​ൾ പി​ടി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന മു​ള​കുപൊ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്തേക്കെറി​ഞ്ഞ​ത്. ആ​ക്ര​മ​ണം ഡ​ൽ​ഹി പോ​ലീ​സും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.