ലോംഗെവാല യുദ്ധനായകൻ അന്തരിച്ചു
ലോംഗെവാല യുദ്ധനായകൻ അന്തരിച്ചു
Sunday, November 18, 2018 2:25 AM IST
ന്യൂ​ഡ​ൽ​ഹി: ലോം​ഗെ​വാ​ല യു​ദ്ധ​നാ​യ​ക​ൻ ബ്രി​ഗേ​ഡി​യ​ർ കു​ൽ​ദീ​പ് സിം​ഗ് ചാ​ന്ദ്പു​രി(78) അ​ന്ത​രി​ച്ചു. 1971-ലെ ​യു​ദ്ധ​ത്തി​ൽ നി​ർ​ണാ​യ​ക നേ​തൃ​ത്വം വ​ഹി​ച്ച ചാ​ന്ദ്പു​രി​ക്ക് ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സൈ​നി​ക ബ​ഹു​മ​തി​യാ​യ മ​ഹാ​വീ​രച​ക്ര ല​ഭി​ച്ചി​ട്ടു​ണ്ട്. മൊ​ഹാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യ്ക്കാ​യി​രു​ന്നു അ​ന്ത്യം.

1971 ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് രാ​ജ​സ്ഥാ​നി​ലെ ലോം​ഗെ​വാ​ല​യും രാം​ഗ​ഡും പി​ടി​ച്ചെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ടാ​ങ്കു​ക​ളും ആ​ധു​നി​ക സൈ​നി​ക സം​വി​ധാ​ന​ങ്ങ​ളു​മാ​യി പാ​ക് സൈ​ന്യം ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്നു രാ​ത്രിത​ന്നെ ബ്രി​ഗേ​ഡി​യ​ർ ചാ​ന്ദ്പു​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 23 പ​ഞ്ചാ​ബ് എ ​ക​ന്പ​നി ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. രാ​ത്രി മു​ഴു​വ​ൻ നീ​ണ്ട പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ പാ​ക് സൈ​ന്യം നി​ലം​പ​രി​ശാ​യി. വ്യോ​മ​സേ​ന​യും ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


ലോം​ഗെ​വാ​ല യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജെ.​പി. ദ​ത്ത ബോ​ർ​ഡ​ർ എ​ന്ന വി​ഖ്യാ​ത ബോ​ളി​വു​ഡ് ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. സി​നി​മ​യി​ൽ സ​ണ്ണി ഡി​യോ​ളാ​ണ് ബ്രി​ഗേ​ഡി​യ​ർ ചാ​ന്ദ്പു​രി​യു​ടെ വേ​ഷം അ​ഭി​ന​യി​ച്ച​ത്.

1963ൽ ​ചെ​ന്നൈ​യി​ലെ ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യി​ൽ നി​ന്നാ​ണ് കു​ൽ​ദീ​പ് സിം​ഗ് ചാ​ന്ദ്പു​രി സൈ​നി​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി​ന്നീ​ട് ഇ​രു​പ​ത്തി​മൂ​ന്നാം പ​ഞ്ചാ​ബ് റെ​ജി​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി. 1965ൽ ​പാ​ശ്ചാ​ത്യ യു​ദ്ധ​മേ​ഖ​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പി​ന്നീ​ട് യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് എ​മ​ർ​ജ​ൻ​സി ഫോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യും ഒ​രു വ​ർ​ഷം സേ​വമ​നു​ഷ്ഠി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.