‘സർക്കാർ’ സിനിമ ജയലളിതയെ മോശമായി ചിത്രീകരിക്കുന്നതെന്ന് അണ്ണാ ഡിഎംകെ
‘സർക്കാർ’ സിനിമ ജയലളിതയെ മോശമായി ചിത്രീകരിക്കുന്നതെന്ന് അണ്ണാ ഡിഎംകെ
Friday, November 9, 2018 12:21 AM IST
ചെ​​​​ന്നൈ: സൂ​​​​പ്പ​​​​ർ​​​​താ​​​​രം വി​​​​ജ​​​​യ് നാ​​​​യ​​​​ക​​​​നാ​​​​യ സ​​​​ർ​​​​ക്കാ​​​​ർ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​നെ​​​​തി​​​​രേ അ​​​​ണ്ണാ​​​​ഡി​​​​എം​​​​കെ രം​​​​ഗ​​​​ത്തെ​​​​ത്തി.​​​​ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ജെ. ​​​​ജ​​​​യ​​​​ല​​​​ളി​​​​ത​​​​യെ മോ​​​​ശ​​​​മാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന, സ​​​​ർ​​​​ക്കാരി​​​​ന്‍റെ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളെ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന രം​​​​ഗ​​​​ങ്ങ​​​​ൾ സി​​​​നി​​​​മ​​​​യി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ൾ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.

സി​​​​നി​​​​മ​​​​യു​​​​ടെ തി​​​​ര​​​​ക്ക​​​​ഥ​​​​യി​​​​ൽ അ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ വ​​​​രാ​​​​നി​​​​ട​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യം​​​​കൂ​​​​ടി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നു ഫി​​​​ഷ​​​​റീ​​​​സ് മ​​​​ന്ത്രി ഡി. ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ ,സി.​​​​വി. ഷ​​​​ൺ​​​​മു​​​​ഖം എ​​​​ന്നി​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 2011 ലെ ​​​​എ​​​​ഡി​​​​എ​​​​ംകെ​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സൗ​​​​ജ​​​​ന്യ പ​​​​ദ്ധ​​​​തി​​​​വ​​​​ഴി ഗ്രൈ​​​​ൻ​​​​ഡ​​​​റും മി​​​​ക്സി​​​​ക​​​​ളും ഫാ​​​​നു​​​​ക​​​​ളും വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നു ജ​​​​യ​​​​ല​​​​ളി​​​​ത പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​വ​​​​യൊ​​​​ക്കെ​​​​യും കൂ​​​​ട്ടി​​​​യി​​​​ട്ടു ക​​​​ത്തി​​​​ക്കു​​​​ന്ന രം​​​​ഗം സി​​​​നി​​​​മ​​​​യി​​​​ലു​​​​ണ്ട്. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ​​​​ക​​​​പോ​​​​ക്ക​​​​ലി​​​​നും അ​​​​തു​​​​വ​​​​ഴി ക​​​​ലാ​​​​പ​​​​ത്തി​​​​നും ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണി​​​​തെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തു ഗൗ​​​​ര​​​​വ​​​​മാ​​​​യി എ​​​​ടു​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി ജ​​​​യ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.


ഇ​​​​തി​​​​നി​​​​ടെ, സി​​​​നി​​​​മ നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ധു​​​​ര​​​​യി​​​​ലെ തി​​​​യേ​​​​റ്റ​​​​റി​​​​നു മു​​​​ന്പി​​​​ൽ അ​​​​ണ്ണാ​​​​ഡി​​​​എം​​​​കെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ ധ​​​​ർ​​​​ണ ന​​​​ട​​​​ത്തി.സ​​​​ൺ പി​​​​ക്ചേ​​​​ഴ്സാ​​​​ണ് സി​​​​നി​​​​മ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണം.​​​​എ.​​​​ആ​​​​ർ. മു​​​​രു​​​​ക​​​​ദോ​​​​സ് ആ​​​​ണു സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ. സം​​​​ഗീ​​​​തം എ.​​​​ആ​​​​ർ. റ​​​​ഹ്മാ​​​​ൻ. വി​​​​ജ​​​​യ്‌​​​​യെ​​​​ക്കൂ​​​​ടാ​​​​തെ കീ​​​​ർ​​​​ത്തി സു​​​​രേ​​​​ഷ്, രാ​​​​ധാ​​​​ര​​​​വി, വ​​​​ര​​​​ല​​​​ക്ഷ്മി ശ​​​​ര​​​​ത്കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രും പ്ര​​​​ധാ​​​​ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളാ​​​​യെ​​​​ത്തു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.