രഹ്‌നയെ ശബരിമലയിലെത്തിച്ച് കലാപത്തിന് ശ്രമിച്ചതായി പി.കെ. കൃഷ്ണദാസ്
രഹ്‌നയെ ശബരിമലയിലെത്തിച്ച് കലാപത്തിന് ശ്രമിച്ചതായി പി.കെ. കൃഷ്ണദാസ്
Sunday, October 21, 2018 1:10 AM IST
ന്യൂ​ഡ​ൽ​ഹി: ര​ഹ​്ന ഫാ​ത്തി​മ​യെ​ന്ന യു​വ​തി​യെ ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ചു സം​സ്ഥാ​ന​സ​ർ​ക്കാ​രും സി​പി​എ​മ്മും വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന് ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തി​യെ​ന്നു ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചു.

ര​ഹ​്ന ഫാ​ത്തി​മ​യെ​ന്ന മു​സ്‌​ലീം യു​വ​തി​യെ​ത്തി​യ​തു സി​പി​എ​മ്മി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും പ്രേ​ര​ണ​യി​ലാ​ണ്. യു​വ​തി ദ​ർ​ശ​നം ന​ട​ത്തി​യാ​ൽ വ​ട​ക്ക​ൻ മ​ല​ബാ​റി​ൽ പ​ള്ളി​ക​ൾ ആ​ക്ര​മി​ക്കാ​ൻ ഡി​വൈ​എ​ഫ്ഐ​ക്കാ​രെ സി​പി​എം സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ഭ​ക്ത​ർ പ്ര​തി​ഷേ​ധി​ച്ച​തി​നാ​ലാ​ണ് പ്ര​വേ​ശ​നം ന​ട​ക്കാ​തി​രു​ന്ന​ത്. ഇ​തോ​ടെ ക​ലാ​പ​നീ​ക്കം പൊ​ളി​യു​ക​യാ​യി​രു​ന്നു.

വി​ശ്വാ​സി​ക​ളും അ​വി​ശ്വാ​സി​ക​ളും ത​മ്മി​ലു​ള്ള വി​ഷ​യ​മാ​ണ് ശ​ബ​രി​മ​ല​യി​ലേ​ത്. അ​ത് ഹി​ന്ദു മു​സ്‌​ലീം വി​ഷ​യ​മാ​ക്കി തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു തെ​ളി​വാ​ണ് ബാ​ബ്റി മ​സ്ജി​ദ് വി​ഷ​യം പ​രാ​മ​ർ​ശി​ച്ചു​ള്ള ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​കി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. സി​പി​എം സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ച ദു​ര​ന്ത​മാ​യി​രു​ന്നു പ്ര​ള​യം. അ​ന്ന് ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു. ശ​ബ​രി​മ​ല പ്ര​ശ്ന​ങ്ങ​ളും അ​വ​ർ സൃ​ഷ്ടി​ച്ച​താ​ണ്. ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​മെ​ന്നും സി​പി​എം ഒ​റ്റ​പ്പെ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി.​കെ കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.


ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി ഏ​ത​റ്റം വ​രെ​യും ബി​ജെ​പി പോ​കും. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​തേ നി​ല​പാ​ടു​മാ​യി പോ​യാ​ൽ സ​ർ​ക്കാ​രി​ന് അ​ത് ബോ​ധ്യ​പ്പെ​ടു​മെ​ന്നും കൃ​ഷ്ണ​ദാ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.