ആർ.കെ. പാച്ചൗരിക്കെതിരായ വിചാരണയ്ക്ക് അനുമതി
Sunday, October 21, 2018 12:40 AM IST
ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​രോ​പ​ണ കേ​സി​ൽ പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നും മു​ൻ ടെ​റി മേ​ധാ​വി​യു​മാ​യ ആ​ർ.​കെ. പാ​ച്ചൗ​രി​ക്കെ​തി​രാ​യ വി​ചാ​ര​ണ​യ്ക്ക് അ​നു​മ​തി ന​ൽ​കി ഡ​ൽ​ഹി കോ​ട​തി.

സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ൽ പാ​ച്ചൗ​രി​ക്കെതി​രേ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​മെ​ന്നാ​ണ് മെ​ട്രോ​പോ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് ചാ​രു ഗു​പ്ത ഉ​ത്ത​ര​വി​ട്ട​ത്. ആ​രോ​പ​ണ​ത്തി​ൽ താ​ൻ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച പാ​ച്ചൗ​രി വി​ചാ​ര​ണ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.


മൂ​ന്നു വ​ർ​ഷം മു​ൻ​പ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പാ​ച്ചൗ​രി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി നാ​ലി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.