കൊടിപിടിച്ചുള്ള സമരം വേണ്ടെന്നു രാഹുൽ ഗാന്ധി
കൊടിപിടിച്ചുള്ള സമരം  വേണ്ടെന്നു രാഹുൽ ഗാന്ധി
Saturday, October 20, 2018 1:23 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കോ​ണ്‍ഗ്ര​സ് തീ​വ്ര സ​മ​ര​മു​ഖ​ത്തേ​ക്കു നീ​ങ്ങേ​ണ്ട​തി​ല്ലെ​ന്നു പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശം. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ധി​യി​ൽ പാ​ർ​ട്ടി​യു​ടെ കൊ​ടി​പി​ടി​ച്ചു​ള​ള സ​മ​ര​വും വേ​ണ്ട.

പ്ര​കോ​പ​ന​പ​ര​മാ​യ സ​മ​രം ന​ട​ത്ത​രു​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി സം​സ്ഥാ​ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു. പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് പാ​ർ​ട്ടി ക​ട​ക്കു​ന്ന​ത് ദേ​ശീ​യ ത​ല​ത്തി​ൽ പാ​ർ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ന​യ​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്നു രാ​ഹു​ൽ ഗാ​ന്ധി നേ​താ​ക്ക​ളെ ഓ​ർ​മി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഈ ​ച​ർ​ച്ച​യി​ലാ​ണ് രാ​ഹു​ൽ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. നേ​താ​ക്ക​ൾ പ്ര​കോ​പ​ന​പ​ര​മാ​യ ഒ​രു സ​മ​ര രീ​തി​യും സ്വീ​ക​രി​ക്ക​രു​ത്. ഇ​ത്ത​ര​ത്തി​ൽ ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് നേ​താ​ക്ക​ൾ​ക്ക് രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​വി​ശ്വാ​സി​ക​ളു​ടെ നി​ല​പാ​ട് മാ​നി​ക്ക​ണം.


പ​ക്ഷേ കൊ​ടി​പി​ടി​ച്ചും പ്ര​കോ​പ​ന​പ​ര​മാ​യും സ​മ​ര​ത്തി​നി​റ​ങ്ങ​രു​ത്.ശ​ബ​രി​മ​ല സ​മ​രം ബി​ജെ​പി ഏ​റ്റെ​ടു​ക്കു​ന്നതു കോ​ണ്‍ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​കും എ​ന്ന് കെ. ​സു​ധാ​ക​ര​ൻ അ​ട​ക്ക​മു​ള​ള നേ​താ​ക്ക​ൾ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു.

ഹൈ​ക്ക​മാ​ൻ​ഡ് അ​നു​വ​ദി​ച്ചാ​ൽ അ​ഞ്ചു ദി​വ​സ​ത്തെ നി​രാ​ഹാ​ര സ​മ​രം ന​ട​ത്ത​ണ​മെ​ന്നു​തുൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കെ.​സു​ധാ​ക​ര​ൻ മു​ന്നോ​ട്ടു വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.