എംപിയുടെ മകൻ യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി
എംപിയുടെ മകൻ  യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി
Wednesday, October 17, 2018 12:14 AM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ തോ​ക്ക് കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യുവാവിനെതിരേ കേസ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽനി​ന്ന് ബിഎസ്പി എം​പി​യാ​യി​രു​ന്ന രാ​കേ​ഷ് പാ​ണ്ഡേ​യു​ടെ മ​ക​ൻ ആ​ശി​ഷ് പാ​ണ്ഡേ​യ്ക്കെ​തി​രേ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ആ​ശി​ഷ് തോ​ക്ക് ചൂ​ണ്ടി യു​വ​തി​യോ​ടു ക​യ​ർ​ക്കു​ന്ന​തി​ന്‍റെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി. ഹോ​ട്ട​ലി​ൽ ന​ട​ന്ന നി​ശാ​ പാ​ർ​ട്ടി​ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യതാണ് ഇവർ. ആ​ശി​ഷി​ന്‍റെ കൂ​ടെ​യു​ള്ള പെ​ണ്‍സു​ഹൃ​ത്തും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.


ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ടു​ന്പോ​ഴും ഇ​യാ​ൾ വീ​ണ്ടും ത​ർ​ക്ക​ത്തി​നു മു​തി​രു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

ആ​ശി​ഷ് പാ​ണ്ഡേ​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സുണ്ട്. ഇ​തേ​ക്കു​റി​ച്ച് ആ​രും ഇ​തു​വ​രെ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. സം​ഭ​വ​ത്തെ കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ ബി​എ​സ്പി ത​യാ​റാ​യി​ട്ടി​ല്ല. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ റി​തേ​ഷ് പാ​ണ്ഡേ യു​പി അം​ബേ​ദ്ക​ർ ന​ഗ​റി​ലെ ജ​ലാ​ൽ​പൂ​രി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.