അലാഹാബാദ് ഇനി പ്രയാഗ്‌രാജ്
അലാഹാബാദ് ഇനി പ്രയാഗ്‌രാജ്
Wednesday, October 17, 2018 12:14 AM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ മേ​ഖ​ല​ക​ളി​ൽനി​ന്നു​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ വ​ക​വ​യ്ക്കാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​ല​ാഹാ ബാ​ദി​നെ പ്ര​യാ​ഗ്‌രാ​ജാ​ക്കി.

മ​ന്ത്രി​സ​ഭാ​ യോ​ഗ​ത്തി​നു​ശേ​ഷം ആ​രോ​ഗ്യ​മ​ന്ത്രി സി​ദ്ധാ​ർ​ഥ് നാ​ഥ് സിം​ഗാ​ണ് പേ​രു​മാ​റ്റം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. റെ​യി​ൽ​വേ അ​ട​ക്ക​മു​ള്ള എ​ല്ലാ വ​കു​പ്പു​ക​ളും പേ​രു​മാ​റ്റ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് സി​ദ്ധാ​ർ​ഥ് നാ​ഥ് പ​റ​ഞ്ഞു.

2019ലെ ​കും​ഭ​മേ​ള​യ്ക്കു​മു​ന്പ് അ​ല​ാഹ​ാബാ​ദി​ന്‍റെ പേ​ര് മാ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ശ​നി​യാ​ഴ്ച ന​ട​ത്തി​യ ന​ഗ​രസ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ന​ട​പ​ടി​ക്കെ​തി​രെ കോ​ണ്‍ഗ്ര​സ്, സ​മാ​ജ്‌​വാ​ദി, ബ​ഹു​ജ​ൻ സ​മാ​ജ്‌ വാദി പാ​ർ​ട്ടി​കൾ ഉ​യ​ർ​ത്തുന്ന ക​ടു​ത്ത പ്ര​തി​ഷേ​ധം വ​ക​വ യ്ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ.

ബി​ജെ​പി സ​ർ​ക്കാ​ർ ച​രി​ത്ര​ത്തെയും വി​ശ്വാ​സ​ത്തെയും പാ​ര​ന്പ​ര്യ​ങ്ങ​ളെ​യും ത​ട്ടി​ക്ക​ളി​ക്കു​ക​യാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വ് വി​മ​ർ​ശി​ച്ചു.

അ​ല​ാഹ​ാബാ​ദി​നെപ്പോ​ലെ​യു​ള്ള ച​രി​ത്ര ന​ഗ​ര​ത്തി​ന്‍റെ പേ​ര് മാ​റ്റു​ന്ന​ത് സ്വാ​ത​ന്ത്ര്യസ​മ​ര ച​രി​ത്ര​ത്തെ വി​ല​കു​റ​ച്ചു കാ​ണു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍ ഗ്ര​സ് നേ​താ​വ് ഓം​കാ​ർ സിം​ഗ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.