റൈഫിളുകൾ തട്ടിയെടുത്തത് ബാദലിനെ വധിക്കാനെന്നു പോലീസ്
Wednesday, October 17, 2018 12:14 AM IST
മു​​സാ​​ഫ​​ർ​​ന​​ഗ​​ർ: പോ​​ലീ​​സ് റൈ​​ഫി​​ളു​​ക​​ൾ ത​​ട്ടി​​യെ​​ടു​​ത്ത മൂ​​ന്നം​​ഗ സം​​ഘം മു​​ൻ പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി പ്ര​​കാ​​ശ് സിം​​ഗ് ബാ​​ദ​​ലി​​നെ വ​​ധി​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്നെ​​ന്നു ഉത്തർപ്രദേശ് ഡി​​ജി​​പി ഒ.​​പി. സിം​​ഗ്. അ​​മ്ര​​ത് സിം​​ഗ്, ഗു​​ർ​​ജാ​​ൻ, ക​​ര​​ൺ സിം​​ഗ് എ​​ന്നി​​വ​​രെ ഞാ​​യ​​റാ​​ഴ്ച ഏ​​റ്റു​​മു​​ട്ട​​ലി​​ലാ​​യി​​രു​​ന്നു പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.

ഇ​​വ​​ർ​​ക്ക് ഖാ​​ലി​​സ്ഥാ​​ൻ ലി​​ബ​​റേ​​ഷ​​ൻ ഫ്ര​​ണ്ടു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്നും ഒ.​​പി. സിം​​ഗ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.