യുപിയിൽ ബിഎസ്പി നേതാവും ഡ്രൈവറും കൊല്ലപ്പെട്ടു
Tuesday, October 16, 2018 12:53 AM IST
അം​​ബേ​​ദ്ന​​ഗ​​ർ: യു​​പി​​യി​​ൽ ബി​​എ​​സ്പി നേ​​താ​​വും ഡ്രൈ​​വ​​റും അ​​ക്ര​​മി​​ക​​ളു​​ടെ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. ബി​​എ​​സ്പി നേ​​താ​​വ് ജു​​ർ​​ഗാം മെ​​ഹ​​ന്ദി(50)​​യും ഡ്രൈ​​വ​​ർ ശു​​ഭ്നീ​​ത് യാ​​ദ​​വുമാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. മോ​​ട്ടോ​​ർ‌​​ബൈ​​ക്കി​​ലെ​​ത്തി​​യ അ​​ക്ര​​മി​​ക​​ളാ​​ണു വെ​​ടി​​യു​​തി​​ർ​​ത്ത​​ത്.

ഹ​​ൻ​​സ്‌​​വാ​​ർ മേ​​ഖ​​ല​​യി​​ലാ​​ണു സം​​ഭ​​വം. മെ​​ഹ​​ന്ദി​​യു​​ടെ അം​​ഗ​​ര​​ക്ഷ​​ക​​ർ ന​​ട​​ത്തി​​യ പ്ര​​ത്യാ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു വ​​ഴി​​യാ​​ത്ര​​ക്കാ​​ർ​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. മു​​ൻ​​വൈ​​രാ​​ഗ്യ​​മാ​​ണു ബി​​എ​​സ്പി നേ​​താ​​വി​​നെ​​തി​​രേ​​യു​​ള്ള ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.