തിത്ത്‌ലി ചുഴലിക്കാറ്റ്: 15 മൃതദേഹങ്ങൾ കണ്ടെത്തി
തിത്ത്‌ലി ചുഴലിക്കാറ്റ്: 15 മൃതദേഹങ്ങൾ കണ്ടെത്തി
Monday, October 15, 2018 12:25 AM IST
ഭു​​​വ​​​നേ​​​ശ്വ​​​ർ: തി​​​ത്ത്‌​​​ലി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യി​​​ലും കാ​​​റ്റി​​​ലും ഒ​​​ഡീ​​​ഷ​​​യി​​​ൽ വ്യാ​​​പ​​​ക നാ​​​ശ​​​ന​​​ഷ്ടം. ഗ​​​ജ​​​പ​​​തി ജി​​​ല്ല​​​യി​​​ലെ ബ​​​ർ​​​ഘാ​​​ര ഗ്രാ​​​മ​​​ത്തി​​​ൽ മ​​​ണ്ണി​​​ടി​​​ഞ്ഞു കാ​​​ണാ​​​താ​​​യ 18 പേ​​​രി​​​ൽ 15 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന ക​​​ണ്ടെ​​​ടു​​​ത്തു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ നാ​​​ലു ല​​​ക്ഷം രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഒ​​​ക്ടോ​​​ബ​​​ർ 11നാ​​​ണ് തി​​​ത്ത്‌​​​ലി ഒ​​​ഡീ​​​ഷ തീ​​​ര​​​ത്തെ​​​ത്തി​​​യ​​​ത്. ബ​​​ർ​​​ഘാ​​​ര​​​യി​​​ൽ​​​നി​​​ന്ന് 78 കു​​​ടും​​​ബ​​​ങ്ങ​​​ളെ മു​​​ൻ​​​ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചി​​​രു​​​ന്നു.


മ​​​ഴ​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​നേ​​​ടാ​​​ൻ അ​​​ടു​​​ത്തു​​​ള്ള ഗു​​​ഹ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ​​​വ​​​രാ​​​ണു മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​ത്. അ​​​ഞ്ചു​​​കു​​​ട്ടി​​​ക​​​ളും മ​​​രി​​​ച്ച​​​വ​​​രി​​​ൽ പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.