ബംഗളൂരുവിൽ സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികളുടെ മുന്നിൽ കൊലപ്പെടുത്തി
ബംഗളൂരുവിൽ സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികളുടെ മുന്നിൽ കൊലപ്പെടുത്തി
Monday, October 15, 2018 12:25 AM IST
ബം​​ഗ​​ളൂ​​രു: പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു സ്പെ​​ഷ​​ൽ ക്ലാ​​സെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്ന സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലി​​നെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു മു​​ന്നി​​ലി​​ട്ട് ആ​​റം​​ഗ സം​​ഘം കൊ​​ല​​പ്പെ​​ടു​​ത്തി. ഹാ​​വ​​നു​​ർ പ​​ബ്ലി​​ക് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ രം​​ഗ​​നാ​​ഥ്(60) ആ​​ണ് 20 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു മു​​ന്നി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ബം​​ഗ​​ളൂ​​രു ന​​ഗ​​ര​​പ്രാ​​ന്ത​​ത്തി​​ലെ അ​​ഗ്ര​​ഹാ​​ര ദ​​സ​​റ​​ഹ​​ള്ളി​​യി​​ലാ​​ണു ദാ​​രു​​ണ സം​​ഭ​​വം അ​​ര​​ങ്ങേ​​റി​​യ​​ത്. ഭൂ​​മി ത​​ർ​​ക്ക​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​നു പി​​ന്നി​​ലെ​​ന്നു പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്നു.ക്ലാ​​സ് മു​​റി​​യി​​ലേ​​ക്ക് ഇ​​ര​​ച്ചു​​ക​​യ​​റി​​യ അ​​ക്ര​​മി​​ക​​ൾ പ്രി​​ൻ​​സി​​പ്പ​​ലി​​നെ കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നു​​ശേ​​ഷം അ​​ക്ര​​മി​​ക​​ൾ കാ​​റി​​ൽ ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​തി​​ലൊ​​രാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.