പരീക്കർ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞു വിശ്വാസവോട്ട് നേടണമെന്നു കോൺഗ്രസ്
പരീക്കർ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞു വിശ്വാസവോട്ട് നേടണമെന്നു കോൺഗ്രസ്
Sunday, October 14, 2018 1:17 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന ഗോ​​​വ​​​യി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ പ​​​രീ​​​ക്ക​​​ർ സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ് വി​​​ശ്വാ​​​സ​​​വോ​​​ട്ട് നേ​​​ട​​​ണ​​​മെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ്. വി​​​ശ്വാ​​​സ​​​വോ​​​ട്ട് തേടിയാ​​​ൽ ത​​​ങ്ങ​​​ൾ​​​ക്കാ​​​കും ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ്.

മു​​​ഖ്യ​​​മ​​​ന്ത്രി രോ​​​ഗാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ദ​​​വി മ​​​റ്റാ​​​ർ​​​ക്കെ​​​ങ്കി​​​ലും കൈ​​​മാ​​​റാ​​​തെ വ​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ഭ​​​ര​​​ണം ഒ​​​ന്പ​​​തു മാ​​​സ​​​മാ​​​യി സ്തം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​ൻ ഗ​​​വ​​​ണ​​​ർ മൃ​​​ദു​​​ലാ സിം​​​ഗി​​​നോ​​​ടു കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


ത​​​ങ്ങ​​​ൾ​​​ക്കാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​മെ​​ന്നു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തെ​​​ളി​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും എ​​​ഐ​​​സി​​​സി വ​​​ക്താ​​​വ് പ​​​വ​​​ൻ ഖേ​​​ര, ഗോ​​​വ പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ​​​ഗി​​​രീ​​​ഷ് ചോ​​​ദം​​​ഗ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ഭ​​​ര​​​ണ​​​ം കു​​​ത്ത​​​ഴി​​​ഞ്ഞു; എ​​​ട്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ര​​​ണ്ടു ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണ് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ർ​​​ന്ന​​​തെന്നും നേ​​​താ​​​ക്ക​​​ൾ പത്രസമ്മേള നത്തിൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.