അക്ബർ ഇന്നെത്തും
അക്ബർ ഇന്നെത്തും
Sunday, October 14, 2018 1:17 AM IST
ന്യൂ​ഡ​ൽ​ഹി: മീ ​ടൂ ആ​രോ​പ​ണ​ത്തി​ൽ കു​രു​ങ്ങി​യ വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്ബ​ർ ഇ​ന്ന് വി​ദേ​ശ​ത്തു നി​ന്നു മ​ട​ങ്ങി​യെ​ത്തും. അ​ക്ബ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ വാ​സ്ത​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ക്കും എ​ന്നാ​ണ് ബി​ജെ​പി പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ ​ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്.

ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​മി​ത് ഷാ​യു​ടെ പ്ര​തി​ക​ര​ണം അ​ക്ബ​ർ​ക്കെ​തി​രേ തി​ടു​ക്ക​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നു സൂ​ചി​പ്പി​ക്കു​ന്നു. ബി​ജെ​പി​യി​ലെ മു​തി​ർ​ന്ന മ​ന്ത്രി​മാ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 14 വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അ​ക്ബ​ർ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വു​മൊ​ടു​വി​ൽ സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട​റാ​യ മ​ജ്‌​ലീ ഡി ​പീ​കാം​പ് എ​ന്ന അ​മേ​രി​ക്ക​ക്കാ​രി​യാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.