ഛത്തീസ്ഗഡ് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ബിജെപിയിൽ
ഛത്തീസ്ഗഡ് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ബിജെപിയിൽ
Sunday, October 14, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആഴ്ചകൾ മാ​ത്രം ശേ​ഷി​ക്കേ കോ​ണ്‍ഗ്ര​സി​ന് തി​രി​ച്ച​ടി ന​ൽ​കി ഛത്തീ​സ്ഗ​ഡ് പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാം ​ദ​യാ​ൽ ഉ​യി​ക് പാ​ർ​ട്ടി വി​ട്ടു ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് എം​എ​ൽ​എ കൂ​ടി​യാ​യ രാം ​ദ​യാ​ൽ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. മു​ന്പ് ബി​ജെ​പി​യി​ൽത്തന്നെ​യാ​യി​രു​ന്ന ത​ന്‍റെ പാ​ർ​ട്ടിമാ​റ്റ​ത്തെ ഘ​ർ​വാ​പ​സി എ​ന്നാ​ണു രാം ​ദ​യാ​ൽ വി​ശേ​ഷി​പ്പി​ച്ച​ത്.

ബി​ജെ​പി​യി​ൽനി​ന്ന് 2000ലാ​ണ് അ​ജി​ത് ജോ​ഗി​യു​ടെ പ്രേ​ര​ണ​യി​ൽ രാം ​ദ​യാ​ൽ കോ​ണ്‍ഗ്ര​സി​ലെ​ത്തിയത്. വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ സ്ഥി​രം ശ്ര​ദ്ധ നേ​ടി​യി​രു​ന്ന രാം ​ദ​യാ​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഛത്തീ​സ്ഗ​ഡി​ൽ കോ​ണ്‍ഗ്ര​സ് ബി​ജെ​പി ഭ​ര​ണ​ത്തെ തൂ​ത്തെ​റി​യു​മെ​ന്നും അ​തി​നാ​യി വേ​ണ്ടി വ​ന്നാ​ൽ വ​ടി​ക​ളും വെ​ടി​യു​ണ്ട​ക​ളും ഉ​പ​യോ​ഗി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.


തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​യു​ട​ൻ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ അ​ഭി​പ്രാ​യ സ​ർ​വെ​യി​ൽ സം​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യും കോ​ണ്‍ഗ്ര​സി​ന് മു​ന്നേ​റ്റ​വു​മു​ണ്ടാ​ക​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.