ജഡ്ജിയുടെ ഭാര്യക്കും മകനും അംഗരക്ഷകന്‍റെ വെടിയേറ്റു
Saturday, October 13, 2018 11:13 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗു​ഡ്ഗാ​വി​ൽ ജ​ഡ്ജി​യു​ടെ ഭാ​ര്യ​യെ​യും മ​ക​നെ​യും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​വ​ച്ചു. അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് കൃ​ഷ്ണ​കാ​ന്ത് ശ​ർ​മ​യു​ടെ ഭാ​ര്യ​ റി​തുവിനും മ​ക​ൻ ധ്രു​വിനുമാണ് വെ​ടി​യേ​റ്റ​ത്. ധ്രു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.

സം​ഭ​വ​ത്തി​ൽ ജഡ്ജിയുടെ ഗൺമാൻ ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ൾ മ​ഹി​പാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​ഡ്ജി മാ​ർ​ക്ക​റ്റി​ന​ക​ത്തേ​ക്കു പോ​യ നേ​ര​ത്താ​ണ് കാറിലിരുന്ന ഭാ​ര്യ​ക്കും മ​ക​നും നേ​ർ​ക്കു മ​ഹി​പാ​ൽ വെ​ടി​യു​ത​ർ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.