ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ൽ ക​ണ്ടെ​ത്തി
Saturday, October 13, 2018 10:19 PM IST
കോ​യ​ന്പ​ത്തൂ​ർ: അ​ഴു​ക്കു​ചാ​ലി​ൽ​നി​ന്നും ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​ദു​മ​ലൈ ചി​ന്ന​വീ​രം​പ​ട്ടി ഗ്രാ​മ​ത്തി​ലെ അ​ഴു​ക്കു​ചാ​ലി​ൽ​നി​ന്നാ​ണ് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ല​ഭി​ച്ച സ്ഥ​ല​ത്തു​നി​ന്നും കു​റ​ച്ച​ക​ലെ​യാ​യി അ​വ​ശ​നി​ല​യി​ൽ യു​വ​തി​യേ​യും ക​ണ്ടെ​ത്തി.


തി​രു​പ്പൂ​ർ ബ​നി​യ​ൻ ക​ന്പ​നി തൊ​ഴി​ലാ​ളി​യാ​യ സെ​ന്തി​ലി​ന്‍റെ ഭാ​ര്യ വൃ​ന്ദ (23)യാ​ണി​തെ​ന്നും മാ​ന​സി​കാ​സ്ഥ്യ​മു​ള്ള യു​വ​തി​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വി​വ​രം ല​ഭി​ച്ചു. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യു​വ​തി എ​ങ്ങ​നെ ഉ​ദു​മ​ലൈ​യി​ലെ​ത്തി​യെ​ന്നും കു​ഞ്ഞി​നെ എ​ന്താ​ണെ​ന്നു ചെ​യ്ത് എ​ന്ന​തി​നെ​പ്പ​റ്റി​യും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.