റഫാൽ ഇടപാട്: രാഹുലിനെയും കോൺഗ്രസിനെയും വിമർശിച്ചു കേന്ദ്രമന്ത്രി
റഫാൽ ഇടപാട്: രാഹുലിനെയും കോൺഗ്രസിനെയും വിമർശിച്ചു കേന്ദ്രമന്ത്രി
Saturday, October 13, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യും കോ​ണ്‍ഗ്ര​സും റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ വ്യാ​ജ​വും നു​ണ​യും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്രമ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തു​ട​ർ​ച്ച​യാ​യി നു​ണ പ​റ​യു​ന്ന ആ​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബി​ജെ​പി ആ​സ്ഥാ​ന​ത്തു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ണ്‍ഗ്ര​സ് റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി രാ​ഹു​ലി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യി നു​ണ പ​റ​യു​ന്ന ഒ​രാ​ളു​ടെ പ്ര​വൃ​ത്തി​ക​ളാ​ണു ന​മ്മ​ൾ കണ്ടുകൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​റ്റു കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ഒ​രാ​ൾ​ക്കു മാ​ത്ര​മേ ഇ​ങ്ങ​നെ നു​ണ​ക​ൾ ആ​വ​ർ​ത്തി​ച്ചു പ​റ​യാ​ൻ ക​ഴി​യൂ. ഒ​രു നു​ണ എ​ത്ര ത​വ​ണ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞാ​ലും സ​ത്യ​ത്തി​നു പ​ക​ര​മാ​കി​ല്ല. മാ​ന്യ​നാ​യ ഒ​രാ​ൾ വ്യാ​ജവാ​ർ​ത്ത​ക​ൾ നി​ർ​മി​ക്കു​ക​യും അ​തു പ​ര​ത്തു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​ര​ത്തി​ൽ നു​ണ​ക​ളും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളും എ​ത്ര ത​വ​ണ ആ​വ​ർ​ത്തി​ച്ചാ​ലും യാ​ഥാ​ർ​ഥ്യ​ത്തി​ൽ ഒ​രു മാ​റ്റ​വും ഉ​ണ്ടാ​കി​ല്ല. കോ​ണ്‍ഗ്ര​സ് ഒ​രു വി​ഷ​യ​ര​ഹി​ത പാ​ർ​ട്ടി​യാ​ണ്. അ​ടി​സ്ഥാ​ന​പ​ര​മാ​യി കാ​ര്യ​ങ്ങ​ൾ പോ​ലും കോ​ണ്‍ഗ്ര​സി​ന് അ​റി​യി​ല്ലെ​ന്നും ഗോ​യ​ൽ കു​റ്റ​പ്പെ​ടു​ത്തി.


2012ൽ ​ അ​ടു​പ്പ​ക്കാ​ർ​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ റ​ഫാ​ൽ ക​രാ​റി​ൽ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ മ​റ​ച്ചുവയ്​ക്കാ​ൻവേ​ണ്ടി​യാ​ണ് ഗാ​ന്ധി കു​ടും​ബം ഇ​പ്പോ​ൾ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് റ​ഫാ​ൽ ഇ​ട​പാ​ടി​ൽ ദേ​ശീ​യ താ​ത്പ​ര്യ​വും രാ​ജ്യ​സു​ര​ക്ഷ​യും സം​ര​ക്ഷി​ച്ച​തി​ന് കൃ​ത്യ​മാ​യി സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ നേ​ട്ട​ത്തി​ന് വേ​ണ്ടി മെ​ച്ച​പ്പെ​ട്ട വി​ല​പേ​ശ​ലു​ക​ൾ ന​ട​ത്തി​യാ​ണ് ക​രാ​റി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ട്ട​ത്. അ​തി​വേ​ഗം വി​മാ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ല​ഭി​ക്കും. കൂ​ടു​ത​ൽ കാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്തു കി​ട്ടും. സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്- മന്ത്രി പറഞ്ഞു.

റ​ഫാ​ലി​ലെ ഉ​പ​ക​രാ​റി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ടാ​ക്കി​യ​ത് യു​പി​എ സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ്. ഗാ​ന്ധി കു​ടും​ബ​വു​മാ​യി ഏ​റ്റ​വു​മ​ടു​ത്ത സ​ഞ്ജ​യ് ഭ​ണ്ഡാ​രി​ക്ക് നേ​ട്ട​മു​ണ്ടാ​കി​ല്ല എ​ന്ന​തു കൊ​ണ്ടാ​ണ് കോ​ണ്‍ഗ്ര​സ് ക​രാ​റി​ൽ നി​ന്ന് വി​ട്ടു നി​ന്ന​ത്. ആ​രാ​ണു ഭ​ണ്ഡാ​രി​യെ​ന്നും ഗാ​ന്ധി കു​ടും​ബ​വു​മാ​യി അ​യാ​ൾ​ക്കു​ള്ള ബ​ന്ധ​മെ​ന്നു കോ​ണ്‍ഗ്ര​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.