മിസൈൽ, ക്രൂഡ് ഇടപാട്: അമേരിക്കയ്ക്ക് അതൃപ്തി
മിസൈൽ, ക്രൂഡ് ഇടപാട്: അമേരിക്കയ്ക്ക് അതൃപ്തി
Saturday, October 13, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്ന് മി​സൈ​ൽ പ്രി​ത​രോ​ധ​സം​വി​ധാ​ന​വും ഇ​റാ​നി​ൽ​നി​ന്നു ക്രൂ​ഡ്ഓ​യി​ലും വാ​ങ്ങാ​നു​ള്ള ഇ​ന്ത്യ​ൻ നീ​ക്ക​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് അ​മേ​രി​ക്ക. ര​ണ്ടു​കാ​ര്യ​ങ്ങ​ളി​ലും അ​മേ​രി​ക്ക​ൻ വി​ല​ക്ക് മ​റി​ക​ട​ക്കാ​ൻ ഇ​ന്ത്യ​യെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് യു​എ​സ് വ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന​ത്. ര​ണ്ടു​കാ​ര്യ​ത്തി​ലും അ​മേ​രി​ക്ക ഉ​പ​രോ​ധ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ചൈ​ന​യ്ക്കെ​തി​രേ നി​ൽ​ക്കു​ന്ന സു​ഹൃ​ദ്‌​രാ​ജ്യം എ​ന്നു ക​ണ​ക്കാ​ക്കി ഇ​ന്ത്യ​യെ ഉ​പ​രോ​ധ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ്.

പ​ക്ഷേ ഇ​ന്ന​ലെ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് ഹീ​ത​ർ നോ​യ​ർ​ട്ട് പ​റ​ഞ്ഞ​ത് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് സ​ഹാ​യ​ക​ര​മ​ല്ലെ​ന്നാ​ണ്. അ​ടു​ത്ത​യാ​ഴ്ച ഇ​റാ​ൻ കാ​ര്യ​ത്തി​നു​ള്ള പ്ര​ത്യേ​ക പ്ര​തി​നി​ധി ബ്ര​യ​ൻ ഹു​ക്കും ഊ​ർ​ജ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ഫാ​ന​നും ഇ​ന്ത്യ​യി​ൽ എ​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​വ​ർ ച​ർ​ച്ച ന​ട​ത്തും.


റ​ഷ്യ​യി​ൽ​നി​ന്ന് 39,000 കോ​ടി രൂ​പ മു​ട​ക്കി​ൽ എ​സ്-400 വ്യോ​മ​പ്ര​തി​രോ​ധ മി​സൈ​ൽ സം​വി​ധാ​നം വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​ന്ത്യ ഒ​പ്പു​വ​ച്ച​ത്. ഇ​റാ​നി​ൽ​നി​ന്നു ന​വം​ബ​ർ നാ​ലി​നു ശേ​ഷം ക്രൂ​ഡ് വാ​ങ്ങ​രു​തെ​ന്നാ​ണ് യു​എ​സ് വി​ല​ക്ക്. ഇ​ന്ത്യ അ​വി​ടെ​നി​ന്ന് തു​ട​ർ​ന്നു ക്രൂ​ഡ് വാ​ങ്ങാ​ൻ ക​രാ​റു​ണ്ടാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.