ആധാർ കേസ് വിധി ഇന്ന്
ആധാർ കേസ് വിധി ഇന്ന്
Wednesday, September 26, 2018 12:28 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാ​റി​ന്‍റെ നി​യ​മ​സാ​ധു​ത ചോ​ദ്യംചെ​യ്തു ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ൽ സു​പ്രീംകോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഇ​ന്ന് വി​ധി പ​റ​യും. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്കു​ന്നോ​യെ​ന്നു പ​രി​ശോ​ധി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ന്ന​ത്. ആ​ധാ​റി​ന്‍റെ നി​യ​മ സാ​ധു​ത​യ്ക്കൊ​പ്പം സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തു ചോ​ദ്യംചെ​യ്തു​ള്ള ഹ​ർ​ജി​ക​ളും അ​ഞ്ചം​ഗ ബെ​ഞ്ച് പ​രി​ശോ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.