പൂട്ട് പൊളിച്ച ബിജെപി നേതാവിനു കോടതി വിമർശനം
Wednesday, September 26, 2018 12:28 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സീ​ൽ ചെ​യ്ത കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി​ക്ക് സു​പ്രീംകോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. എം​പി എ​ന്നാ​ൽ എ​ന്തും ചെ​യ്യാ​ൻ ലൈ​സ​ൻ​സ് കി​ട്ടി​യ ആ​ൾ എ​ന്ന​ല്ലെ​ന്നും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ആ​ർ​ക്കും അ​ധി​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മ​നോ​ജ് തി​വാ​രി​യെ സ​മ​ൻ​സ​യ​ച്ചു വി​ളി​ച്ചു വ​രു​ത്തി​യ കോ​ട​തി പറഞ്ഞു.

അ​ന​ധി​കൃ​ത​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നു കെ​ട്ടി​ട​ങ്ങ​ൾ ഡ​ൽ​ഹി​യി​ലു​ണ്ടെ ന്ന ​തി​വാ​രി​യു​ടെ പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടി അ​തി​ന്‍റെ പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി, അ​തു സീ​ൽ ചെ​യ്യു​ന്ന​തി​നാ​യി നി​ങ്ങ​ളെ സീ​ലിം​ഗ് ഓ​ഫീ​സ​റാ​ക്കാ​മെ​ന്നും ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​കു​ർ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് തു​റ​ന്ന​ടി​ച്ചു. കോ​ട​തി നി​യോ​ഗി​ച്ച മേ​ൽ​നോ​ട്ട സ​മി​തി മു​ദ്ര​വ​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ട് മ​നോ​ജ് തി​വാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ളി​ച്ച​താ​ണ് കോ​ട​തി​യെ പ്ര​കോ​പി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.