കുറ്റപത്രത്തിൽ പേരുള്ളവർക്ക് അയോഗ്യത: ഹർജിയിൽ ഇന്നു വിധി
കുറ്റപത്രത്തിൽ പേരുള്ളവർക്ക് അയോഗ്യത: ഹർജിയിൽ ഇന്നു വിധി
Tuesday, September 25, 2018 12:28 AM IST
ന്യൂ​ഡ​ൽ​ഹി: ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ കു​റ്റ​പ​ത്ര​ത്തി​ൽ പേ​രു​ള്ള​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു അ​യോ​ഗ്യ​ത ക​ൽ​പി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി ഇ​ന്ന് നി​ർ​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും.

ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക. ര​ണ്ട് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ജ​യി​ൽ ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട​വ​ർ ആ​റ് വ​ർ​ഷ​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നു മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലി​രി​ക്കേ​യാ​ണ് നി​ർ​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്.

കു​റ്റ​വാ​ളി​ക​ളാ​യ​വ​ർ നി​യ​മ നി​ർ​മാ​താ​ക്ക​ളാ​ക​രു​തെ​ന്നാ​ണ് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​ഞ്ചം​ഗ ബെ​ഞ്ച് വാ​ദം കേ​ൾ​ക്ക​വേ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്ന​ത്. അ​തി​നാ​ൽ കു​റ്റ​പ​ത്ര​ത്തി​ൽ പേ​ര് ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​രു​തെ​ന്നു നി​ല​വി​ലു​ള്ള നി​യ​മ പ്ര​കാ​രം വ്യാ​ഖ്യാ​നി​ക്കാ​നാ​കി​ല്ലെ​ന്നും അ​തി​നു പാ​ർ​ല​മെ​ന്‍റ് നി​യ​മം നി​ർ​മി​ക്ക​ണ​മെ​ന്നും അ​ഞ്ചം​ഗ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചി​രു​ന്നു.


എ​ന്നാ​ൽ, ക്രി​മി​ന​ലു​ക​ളും ക​ടു​ത്ത കു​റ്റം ചെ​യ്ത​വ​രും നി​യ​മ നി​ർ​മാ​ണ പ്ര​ക്രിയ​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നും മാ​റി​നി​ൽ​ക്ക​ണ​മെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നു ശേ​ഷ​മാ​ണ് വി​ഷ​യം ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ശോ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.