പേരറിവാളന്‍റെ അമ്മ ഗവർണറെ കണ്ടു
Tuesday, September 25, 2018 12:28 AM IST
ചെ​​​​ന്നൈ: മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യെ വ​​​​ധി​​​​ച്ച കേ​​​​സി​​​​ലെ ഏ​​​​ഴു പ്ര​​​​തി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ പേ​​​​ര​​​​റി​​​​വാ​​​​ള​​​​ന്‍റെ അ​​​​മ്മ അ​​​​ർ​​​​പു​​​​ത​​​​മ്മാ​​​​ൾ ഇ​​​​ന്ന​​​​ലെ ത​​​​മി​​​​ഴ്നാ​​​​ട് ഗ​​​​വ​​​​ർ​​​​ണ​​​​ർ ബ​​​​ൻ​​​​വാ​​​​രി​​​​ലാ​​​​ൽ പു​​​​രോ​​​​ഹി​​​​തി​​​​നെ ക​​​​ണ്ടു.

മ​​​ക​​​നെ ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​പേ​​​ക്ഷി​​​ച്ചു. സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി കെ.​​​​ടി. തോ​​​​മ​​​​സ് ന​​​​ട​​​​ത്തി​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​ങ്ങ​​​ൾ അ​​​​ട​​​​ങ്ങി​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ അ​​​​ർ​​​​പു​​​​ത​​​​മ്മാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.