ചലച്ചിത്ര സംവിധായിക കൽപന ലജ്മി അന്തരിച്ചു
ചലച്ചിത്ര സംവിധായിക കൽപന ലജ്മി അന്തരിച്ചു
Monday, September 24, 2018 12:12 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രു​​​ദാ​​​ലി ഉ​​​ൾ​​​പ്പെ​​​ടെ ക​​​ലാ​​​മൂ​​​ല്യ​​​മു​​​ള്ള ഒ​​​രുപി​​​ടി ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്രേക്ഷ​​​ക​​​ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യ സം​​​വി​​​ധാ​​​യി​​​ക ക​​​ൽ​​​പ​​​ന ല​​​ജ്മി (64) അ​​​ന്ത​​​രി​​​ച്ചു. കാ​​​ൻ​​​സ​​​ർ​​​ബാ​​​ധി​​​ത​​​യാ​​​യി ഏ​​​റെ നാ​​​ളാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. മും​​​ബൈയി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

വി​​​ഖ്യാ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ ശ്യാം ​​​ബ​​​ന​​​ഗ​​​ലി​​​ന്‍റെ സ​​​ഹാ​​​യി​​​യാ​​​യാ​​​ണു സി​​​നി​​​മാ​​​ജീ​​​വി​​​ത​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. മ​​​ഹേ​​​ശ്വേ​​​താ​​​ദേ​​​വി​​​യു​​​ടെ ചെ​​​റു​​​ക​​​ഥ​​​യെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ത​​​യാ​​​റാ​​​ക്കി​​​യ രു​​​ദാ​​​ലി​​​ക്കു​​​പു​​​റ​​​മേ ഏ​​​ക് പാ​​​ൽ (1986) ദാ​​​മ​​​ൻ തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ളും ഒ​​​രു​​​ക്കി.

രാ​​​ഷ്‌​​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​മു​​​ഖ​​​ർ നി​​​ര്യാ​​​ണ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ചി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.