പറഞ്ഞതിൽ ഉറച്ച് ഒളാന്ദ്, റഫാലിൽ അടിതെറ്റി കേന്ദ്രം
പറഞ്ഞതിൽ ഉറച്ച് ഒളാന്ദ്, റഫാലിൽ അടിതെറ്റി കേന്ദ്രം
Saturday, September 22, 2018 11:12 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​ൽ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ. യു​ദ്ധവി​മാ​ന​ങ്ങ​ളു​ടെ ഇ​ട​പാ​ടി​ൽ റി​ല​യ​ൻ​സ് ഡി​ഫ​ൻ​സി​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചെ​ന്ന മു​ൻ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​രോ​പ​ണം ഫ്ര​ഞ്ച് സ​ർ​ക്കാ​രും ഡസോ ഏ​വി​യേ​ഷ​ൻ ക​ന്പ​നി​യും നി​ഷേ​ധി​ച്ചെ​ങ്കി​ലും ത​ന്‍റെ വാ​ക്കു​ക​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി ഫ്രാ​ൻ​സ്വാ ഒ​ളാ​ന്ദ് പ​റ​ഞ്ഞു. റ​ഫാ​ൽ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു​വെ​ങ്കി​ലും കോ​ണ്‍ഗ്ര​സ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര​ത്തി​നു​മെ​തി​രേ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചു രം​ഗ​ത്തി​റ​ങ്ങി. മു​ൻ ഫ്ര​ഞ്ച്പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സ്വാ ഒ​ളാ​ന്ദ് മോ​ഷ്ടാ​വ് എ​ന്നു വി​ശേ​ഷി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഴി​മ​തി​ക്കാ​ര​നെ​ന്നു വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞ​ത്.

അ​നി​ൽ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​തയി​ലു​ള്ള റി​ല​യ​ൻസ്ഡി​ഫ​ൻ​സി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം ത​ങ്ങ​ളുടേ​താ​ണെ​ന്നാ​ണ് റ​ഫാ​ൽ വി​മാ​ന നി​ർ​മാ​താ​ക്ക​ളാ​യ ഡസോ ഏ​വി​യേ​ഷ​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഫ്ര​ഞ്ച് ജേ​ർ​ണ​ലാ​യ മീ​ഡി​യ പാ​ർ​ട്ടി​നോ​ട് ഫ്രാ​ൻ​സ്വാ ഒ​ളാ​ന്ദ് പ​റ​ഞ്ഞ​ത് ഇ​ക്കാ​ര്യ​ത്തി​ൽ ഫ്ര​ഞ്ച് സ​ർ​ക്കാ​രി​ന് പ്ര​ത്യേ​കി​ച്ചൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നാ​ണ്. ഒ​ളാ​ന്ദി​നെ ഇ​ന്‍റ​ർ​വ്യൂ ചെ​യ്ത ഫ്ര​ഞ്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആന്‍റ്വാൻ റൗ​ട്ടും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സ​ർ​ക്കാ​രാ​ണ് റി​ല​യ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ പേ​ര് മു​ന്നോ​ട്ടുവ​ച്ച​ത്. തു​ട​ർ​ന്ന് ഡസോ അ​വ​രു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ക​യും ചെ​യ്തെ​ന്നും ഒ​ളാ​ന്ദ് വെ​ള്ളി​യാ​ഴ്ച പ​റ​ഞ്ഞു.

ഫ്ര​ഞ്ച് സ​ർ​ക്കാ​രും ഡസോ ഏ​വി​യേ​ഷ​നും കേ​ന്ദ്ര സ​ർ​ക്കാ​രും ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു​വെ​ങ്കി​ലും ത​ന്‍റെ വാ​ക്കു​ക​ളി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ന്നു എ​ന്ന് ഒ​ളാ​ന്ദി​ന്‍റെ ഓ​ഫീ​സ് ഇ​ന്ന​ലെ ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ടു ത​ന്നെ വ്യ​ക്ത​മാ​ക്കി. വാ​ണി​ജ്യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രോ ഫ്ര​ഞ്ച് സ​ർ​ക്കാ​രോ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് ട്വി​റ്റ​റി​ൽ വി​ശ​ദീ​ക​രി​ച്ച​ത്. വി​വാ​ദം വീ​ണ്ടും ക​ത്തി​പ്പ​ട​ർ​ന്ന​തോ​ടെ റി​ല​യ​ൻ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ങ്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഇ​ന്ന​ലെ പ​ത്ര​ക്കു​റി​പ്പും ഇ​റ​ക്കി.

ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ

എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ചാ​ണ് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന​ലെ മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ ത​ന്നെ ഒ​രു മോ​ഷ്ടാ​വാ​ണെ​ന്ന് രാഹുൽ പ​റ​ഞ്ഞു. മു​ൻ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സ്വാ ഒ​ളാ​ന്ദ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ മോ​ഷ്ടാ​വ് എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ലെ​ങ്കി​ലും മോ​ദി മൗ​നം വെ​ടി​യ​ണം.


ത​ല ചു​റ്റി​യി​ട്ടാ​ണോ മോ​ദി മി​ണ്ടാ​തി​രി​ക്കു​ന്ന​ത്. ഒ​രു വാ​ക്ക് പോ​ലും പ​റ​യു​ന്നി​ല്ല​ല്ലോ എ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ മോ​ദി നേ​രി​ട്ടു നി​ർ​ദേ​ശി​ച്ച​താ​ണെ​ന്ന് മു​ൻ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

ഒ​ളാ​ന്ദി​ന്‍റെ വാ​ക്കു​ക​ൾ മോ​ദി സ്വീ​ക​രി​ക്കു​ന്നു​ണ്ടോ ത​ള്ളി​ക്ക​ള​യു​ന്നു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ഒ​ളാ​ന്ദ് പ​റ​യു​ന്ന​ത് നു​ണ​യാ​ണെ​ങ്കി​ൽ മോ​ദി സ​ത്യം വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ക​ണം. സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ഒ​ളാ​ന്ദി​നെ വി​ളി​ച്ചു വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ട​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ സേ​ന​യ്ക്ക് മേ​ൽ മോ​ദി ന​ട​ത്തി​യ 1.3 ല​ക്ഷം കോ​ടി രൂ​പ​യു​ടെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ആ​യി​രു​ന്നു റ​ഫാ​ൽ ഇ​ട​പാ​ട് എ​ന്നാ​ണ് രാ​ഹു​ൽ ഇ​ന്ന​ലെ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

ഫ്ര​ഞ്ച് വി​ശ​ദീ​ക​ര​ണം

റ​ഫാ​ൽ ഇ​ട​പാ​ട് ര​ണ്ട് സ​ർ​ക്കാ​രു​ക​ൾ ത​മ്മി​ൽ നേ​രി​ട്ടു​ള്ള ക​രാ​റാ​ണ്. അ​തൊ​ടെ​പ്പാം ഇ​ന്ത്യ​യി​ൽ നി​ന്നു മ​റ്റൊ​രു പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​വ​കാ​ശം വി​മാ​ന​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ഡസോ ഏ​വി​യേ​ഷ​നു​ള്ള​താ​ണ്. മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡസോ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള റി​ല​യ​ൻ​സി​നെ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ത് പൂ​ർ​ണ​മാ​യും ഡസോ യുടെ തീ​രു​മാ​ന​മാ​ണെ​ന്ന് ക​ന്പ​നി സി​ഇ​ഒ എ​റി​ക് ടാ​പ്പി​യ​ർ നേ​ര​ത്തേ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ വാ​ണി​ജ്യ പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് ഫ്ര​ഞ്ചു സ​ർ​ക്കാ​രും പ്ര​സ്താ​വ​ന​യി​ലൂ​ടെ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഉ​പ​ദേ​ശ​വു​മാ​യി രാ​ജ്നാ​ഥ്

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ൽ ഇ​ട​പാ​ടി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

ഒ​ളാ​ന്ദി​നെ ഉ​ദ്ധ​രി​ച്ചു വ​ന്ന മാ​ധ്യ​മ വ​ാർ​ത്ത​ക​ളു​ടെ സ​ത്യാ​വ​സ്ഥ പ​രി​ശോ​ധി​ച്ചാ​ൽ യ​ഥാ​ർ​ഥ്യം വെ​ളി​പ്പെ​ടും. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​രു വി​ശ​ദീ​ക​ര​ണം ഇ​തി​നോ​ട​കം ഇ​റ​ക്കി​യി​ട്ടു​ണ്ട്. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ന് മു​ൻ​പ് നാ​ലു​വ​ട്ടം ചി​ന്തി​ക്ക​ണ​മെ​ന്നും രാ​ജ്നാ​ഥ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.