11 കെവി ലൈൻ‌ പൊട്ടിവീണ് ആറു പേർ മരിച്ചു
Saturday, September 22, 2018 12:22 AM IST
റു​​പോ​​ഹി: ആ​​സാ​​മി​​ൽ കു​​ള​​ത്തി​​ലേ​​ക്കു പൊ​​ട്ടി​​വീ​​ണ 11 കെ​​വി ലൈ​​നി​​ൽ​​നി​​ന്നു ഷോ​​ക്കേ​​റ്റ് ആ​​റു പേ​​ർ മ​​രി​​ച്ചു. ഇതിൽ പ​​ത്തു​​വ​​യ​​സു​​ള്ള കു​​ട്ടി​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു. എ​​ട്ടു പേ​​ർ​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ന്വേ​​ഷ​​ണ​​ത്തി​​നു മു​​ഖ്യ​​മ​​ന്ത്രി സ​​ർ​​ബാ​​ന​​ന്ദ സോ​​നോ​​വാ​​ൾ ഉ​​ത്ത​​ര​​വി​​ട്ടു. ആ​​സാം വൈ​​ദ്യു​​തി വി​​ത​​ര​​ണ ക​​ന്പ​​നി​​യു​​ടെ നാ​​ല് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.

ഉ​​ത്ത​​ർ ഖ​​ട്ടൂ​​ൽ ഗ്രാ​​മ​​ത്തി​​ൽ വൈ​​ദ്യു​​തി​​ലൈ​​ൻ കു​​ള​​ത്തി​​ലേ​​ക്കു പൊ​​ട്ടി​​വീ​​ണു കി​​ട​​ക്കു​​ന്ന കാ​​ര്യം ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​ഞ്ചോ​​ടെ നാ​​ട്ടു​​കാ​​ർ അ​​ധി​​കൃ​​ത​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ലൈ​​നി​​ൽ വൈ​​ദ്യു​​തി​​യി​​ല്ലെ​​ന്നാ​​യി​​രു​​ന്നു അ​​ധി​​കൃ​​ത​​രു​​ടെ വാ​​ദം. തു​​ട​​ർ​​ന്ന് ഏ​​താ​​നും പേ​​ർ കു​​ള​​ത്തി​​ൽ മീ​​ൻ​​ പി​​ടി​​ക്കാ​​നി​​റ​​ങ്ങി. രാ​​വി​​ലെ എ​​ട്ടു​​മ​​ണി‍യോ​​ടെ പൊ​​ട്ടി​​വീ​​ണു കി​​ട​​ന്ന ലൈ​​നി​​ൽ വൈ​​ദ്യു​​തി പ്ര​​വ​​ഹി​​ച്ചു. ഇ​​താ​​ണ് ആ​​റു പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.