സോമൻ മിത്ര ബംഗാൾ പിസിസി അധ്യക്ഷൻ, അതൃപ്തിയുമായി അധീർ രഞ്ജൻ ചൗധരി
സോമൻ മിത്ര ബംഗാൾ പിസിസി അധ്യക്ഷൻ,  അതൃപ്തിയുമായി അധീർ രഞ്ജൻ ചൗധരി
Saturday, September 22, 2018 12:08 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മ​​ബം​​ഗാ​​ൾ പി​​സി​​സി അ​​ധ്യ​​ക്ഷ​​നാ​​യി മു​​തി​​ർ​​ന്ന നേ​​താ​​വ് സോ​​മ​​ന്ദ്ര നാ​​ഥ് മി​​ത്ര(77)​​യെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി നി​​യ​​മി​​ച്ചു. അ​​ധീ​​ർ ര​​ഞ്ജ​​ൻ ചൗ​​ധ​​രി​​ക്കു പ​​ക​​ര​​മാ​​ണു നി​​യ​​മ​​നം. ശ​​ങ്ക​​ർ മ​​ലാ​​ക​​ർ, നേ​​പ്പാ​​ൾ മ​​ഹാ​​തോ, അ​​ബു ഹ​​സേം ഖാ​​ൻ ചൗ​​ധ​​രി, ദീ​​പാ ദാ​​സ്മു​​ൻ​​ഷി എ​​ന്നി​​വ​​രെ വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യി നി​​യ​​മി​​ച്ചി​​ട്ടു​​ണ്ട്. പ്ര​​ചാ​​ര​​ണ സ​​മി​​തി അ​​ധ്യ​​ക്ഷ​​നാ​​യി അ​​ധീ​​ർ ര​​ഞ്ജ​​ൻ ചൗ​​ധ​​രി​​യെ നി​​യ​​മി​​ച്ചു. മു​​ൻ രാ​​ഷ്‌​​ട്ര​​പ​​തി പ്ര​​ണ​​ബ് മു​​ഖ​​ർ​​ജി​​യു​​ടെ മ​​ക​​ൻ അ​​ഭി​​ജി​​ത് മു​​ഖ​​ർ​​ജി​​യെ മാ​​നി​​ഫെ​​സ്റ്റോ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​നാ​​യും കോ-​​ഓ​​ർ​​ഡി​​നേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി പ്ര​​ദീ​​പ് ഭ​​ട്ടാ​​ചാ​​ര്യ​​യെ​​യും നി​​യ​​മി​​ച്ചു.

1992-98 കാ​​ല​​ത്ത് പി​​സി​​സി അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു സോ​​മ​​ൻ മി​​ത്ര​​യെ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന സോ​​മേ​​ന്ദ്ര നാ​​ഥ് മി​​ത്ര. അ​​ക്കാ​​ല​​ത്ത് മ​​മ​​ത ബാ​​ന​​ർ​​ജി മി​​ത്ര​​യു​​മാ​​യി ക​​ടു​​ത്ത ഭി​​ന്ന​​ത​​യി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ 2008 ൽ ​​മി​​ത്ര മ​​മ​​ത​​യു​​ടെ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ അം​​ഗ​​മാ​​യി. 2014ൽ ​​കോ​​ൺ​​ഗ്ര​​സി​​ലേ​​ക്കു മ​​ട​​ങ്ങി.


അ​​തേ​​സ​​മ​​യം, പി​​സി​​സി അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​ത്തു​​നി​​ന്നു നീ​​ക്കി​​യ​​തി​​ൽ അ​​ധീ​​ർ ര​​ഞ്ജ​​ൻ ചൗ​​ധ​​രി അ​​തൃ​​പ്തി പ്ര​​ക​​ടി​​പ്പി​​ച്ചു. ഭാ​​ര​​വാ​​ഹി​​ക​​ളെ നി​​യ​​മി​​ച്ച​​ത് മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് അ​​റി​​ഞ്ഞ​​തെ​​ന്നു ചൗ​​ധ​​രി പ​​റ​​ഞ്ഞു. കോ​​ൺ​​ഗ്ര​​സി​​ൽ തു​​ട​​രു​​മോ​​യെ​​ന്ന ചോ​​ദ്യ​​ത്തി​​ന് ചൗ​​ധ​​രി മ​​റു​​പ​​ടി പ​​റ​​ഞ്ഞി​​ല്ല. ത​​ങ്ങ​​ൾ​​ക്കു ശ​​രി​​യെ​​ന്നു തോ​​ന്നി​​യ​​ത് എ​​ഐ​​സി​​സി ചെ​​യ്തു. എ​​നി​​ക്കൊ​​ന്നും പ​​റ​​യാ​​നി​​ല്ല. എ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം മോ​​ശ​​മാ​​ണെ​​ന്നു തോ​​ന്നി​​യാ​​ൽ മ​​റ്റാ​​രെ​​യെ​​ങ്കി​​ലും നി​​യ​​മി​​ക്കാ​​മെ​​ന്ന് രാ​​ഹു​​ൽ​​ഗാ​​ന്ധി​​യോ​​ടു പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്.-​​അ​​ധീ​​ർ ര​​ഞ്ജ​​ൻ ചൗ​​ധ​​രി പ​​റ​​ഞ്ഞു.

മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​യ ചൗ​​ധ​​രി​​ക്ക് മൂ​​ർ​​ഷി​​ദാ​​ബാ​​ദ് മേ​​ഖ​​ല​​യി​​ൽ വ​​ൻ സ്വാ​​ധീ​​ന​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.