ഡോ. ആഗ്‌നെലോ റൂഫിനോ ഗ്രേഷ്യസ് ജലന്ധർ രൂപതാ അഡ്മിനിസ്ട്രേറ്റർ
ഡോ. ആഗ്‌നെലോ റൂഫിനോ ഗ്രേഷ്യസ് ജലന്ധർ രൂപതാ അഡ്മിനിസ്ട്രേറ്റർ
Friday, September 21, 2018 1:05 AM IST
ന്യൂ​ഡ​ൽ​ഹി: മും​ബൈ അ​തി​രൂ​പ​താ മു​ൻ സ​ഹാ​യ​മെ​ത്രാ​ൻ ബി​ഷ​പ് എ​മി​രി​റ്റ​സ് ഡോ. ​ആ​ഗ്‌നെ ലോ റൂ​ഫി​നോ ഗ്രേ​ഷ്യ​സി​നെ ജ​ല​ന്ധ​ർ രൂ​പ​ത​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു.

താ​ത്കാ​ലി​ക​മാ​യി ചു​മ​ത​ല​ക​ളി​ൽ നി​ന്നൊ​ഴി​യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ബി​ഷ​പ് ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്‍റെ അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചാ​ണു ജ​ല​ന്ധ​ർ രൂ​പ​ത​യു​ടെ ഭ​ര​ണ​ച്ചു​മ​ത​ല 79-കാ​ര​നാ​യ ബി​ഷ​പ് റൂ​ഫി​നോ​യ്ക്കു ന​ൽ​കി​യ​തെ​ന്നു വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജാം​ബ​ത്തി​സ്ത ദി​ക്വാ​ത്രോ​യും സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും മും​ബൈ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സും അ​റി​യി​ച്ചു.


ജ​ല​ന്ധ​ർ രൂ​പ​ത​യു​ടെ ഭ​ര​ണ​ച്ചു​മ​ത​ല ഉ​ട​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ബി​ഷ​പ് ഡോ. ​റൂ​ഫി​നോ അ​റി​യി​ച്ചു. ഗോ​വ സ്വ​ദേ​ശി​യാണ്. മും​ബൈ ഗോ​റി​ഗാ​വി​ലെ പാ​റേ​ൽ സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് സെ​മി​നാ​രി​യിൽ പ​ഠി​ച്ച് 1962ൽ ​വൈ​ദി​ക​നാ​യി. 1993വ​രെ ഇ​തേ സെ​മി​നാ​രി​യി​ൽ റെ​ക്ട​റാ​യി​രു​ന്നു. 2001 മാ​ർ​ച്ച് 13നാ​ണ് മും​ബൈ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.