സാമൂഹ്യ പ്രവർത്തകരുടെ അറസ്റ്റ്: ഹർജിയിൽ വിധി പറയാനായി മാറ്റി
സാമൂഹ്യ പ്രവർത്തകരുടെ അറസ്റ്റ്: ഹർജിയിൽ  വിധി പറയാനായി മാറ്റി
Friday, September 21, 2018 1:05 AM IST
ന്യൂ​ഡ​ൽ​ഹി: മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി. കേ​സി​ലെ അ​ന്വേ​ഷ​ണ ഡ​യ​റി അ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​നും കോ​ട​തി മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച് മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ വ​ര​വ​ര റാ​വു, സു​ധ ഭ​ര​ദ്വാ​ജ് അ​ട​ക്ക​മു​ള്ള അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രേ ച​രി​ത്ര​കാ​രി റോ​മി​ല ഥാ​പ​ർ അ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ശോ​ധി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​നെ​തി​രേ സം​സാ​രി​ക്കു​ന്ന​വ​രെ കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നും തെ​ളി​വു​ക​ൾ കെ​ട്ടി​ച്ച​മ​യ്ക്കു​ക​യാ​ണെ​ന്ന് വാ​ദി​ച്ച ഹ​ർ​ജി​ക്കാ​ർ, കേ​സ​ന്വേ​ഷ​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.


അ​തേ​സ​മ​യം, മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ന​ൽ​കി​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി, രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ന​ട​ത്തി​യ​ത്.

സെ​മി​നാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള​ല്ല, വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണ് വേ​ണ്ട​തെ​ന്നും ഒ​രാ​ൾ ഒ​രു കാ​ര്യം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ക​രു​തി അ​ത് രാ​ജ്യ​ത്തി​നെ​തി​രേ​യു​ള്ള അ​പ​ക​ട​ക​ര​മാ​യ നീ​ക്ക​മാ​ണെ​ന്നു ക​രു​താ​നാ​വി​ല്ലെ​ന്നും നി​രീ​ക്ഷി​ച്ചു. സ​ർ​ക്കാ​രി​നോ​ടു​ള്ള എ​തി​ർ​പ്പും ആ​യു​ധ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം എ​ന്താ​ണെ​ന്നു മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.