പീഡനവാർത്തകൾ പെരുപ്പിച്ചു കാട്ടരുത്: സുപ്രീംകോടതി
പീഡനവാർത്തകൾ പെരുപ്പിച്ചു കാട്ടരുത്: സുപ്രീംകോടതി
Friday, September 21, 2018 1:05 AM IST
ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കപീ​ഡ​ന​വും അ​തി​ക്ര​മ​ങ്ങ​ളും വാ​ർ​ത്ത​യാ​ക്കു​ന്പോ​ൾ പ​ത്ര- ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ സെ​ൻ​സേ​ഷ​നു​ണ്ടാ​ക്കാ​ൻ വേ​ണ്ടി അ​വ പെ​രു​പ്പി​ച്ചു കാ​ട്ട​രു​തെ​ന്ന് സു​പ്രീംകോ​ട​തി.

ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് ആ​വ​ർ​ത്തി​ച്ച കോ​ട​തി, ഇ​ര​യാ​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളോ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളോ മാ​ധ്യ​മ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശി​ച്ചു. ബി​ഹാ​ർ മു​സ​ഫ​ർ​പൂ​രി​ലെ സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പെ​ണ്‍കു​ട്ടി​ക​ൾ ലൈം​ഗി​കപീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം നീ​ക്കി​ക്കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​വ​രു​ടെ അ​ഭി​മു​ഖം സംപ്രേഷണം ചെ​യ്യു​ന്ന​തി​നും കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത്ത​രം ന​ട​പ​ടി​ക​ൾ ഇ​ര​ക​ളെക്കുറി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നി​ട​യാ​കും. മാ​ധ്യ​മ​ങ്ങ​ൾ സ​മാ​ന്ത​ര അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും ന​ട​ത്ത​രു​തെ​ന്നും ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​കു​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നിർ ദേശിച്ചു.


ലൈം​ഗി​ക അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മാ​ർ​ഗ​നി​ർ​ദേ​ശം ത​യാ​റാ​ക്കു​ന്ന​തി​ന് അഭിപ്രാ യങ്ങൾ നി​ർ​ദേ​ശ​ിക്കാൻ പ്ര​സ് കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ, എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ്, ന്യൂ​സ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​ഥോ​റി​റ്റി, ന്യൂ​സ് ബ്രോ​ഡ്കാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രോ​ടു നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.