ബിജെപി എംപിയുടെ കാൽ കഴുകിയ വെള്ളം പാർട്ടി പ്രവർത്തകൻ കുടിച്ചു
Monday, September 17, 2018 11:44 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ​യു​ടെ കാ​ൽ ക​ഴു​കി​യ വെ​ള്ളം കു​ടി​ച്ച് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ. പ​വ​ൻ സാ ​എ​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണ് ജാ​ർ​ഖ​ണ്ഡി​ലെ ഗൊ​ഡ്ഡ​യി​ൽ നി​ന്നു​ള്ള ലോ​ക്സ​ഭാംഗം നി​ഷി​കാ​ന്ത് ദു​ബെ​യു​ടെ കാ​ൽ ക​ഴു​കി വെ​ള്ളം കു​ടി​ച്ച​ത്. കോ​ണ്‍ഗ്ര​സും ബി​എ​സ്പി​യും പ​രി​ഹാ​സ​വും രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ത്തു​ന്പോ​ൾ സ്വ​യം ന്യാ​യീ​ക​രി​ച്ചു വ​ശം കെ​ടു​ക​യാ​ണ് നി​ഷി​കാ​ന്ത് ദു​ബെ.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഗൊ​ഡ്ഡ​യി​ൽ ന​ടന്ന പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ​യാ​ണ് വേ​ദി​യി​ലി​രു​ന്ന നി​ഷി​കാ​ന്തി​ന്‍റെ കാ​ൽ ക​ഴു​കിയ വെ​ള്ളം പ​വ​ൻ സാ ​കു​ടി​ച്ച​ത്. ഇ​തു ക​ണ്ടു​നി​ന്ന അ​ണി​ക​ൾ പ​വ​ന് ജ​യ് വി​ളി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ൾ ഇ​ത് ജാ​ർ​ഖ​ണ്ഡി​ലെ ഒ​രു ആ​ചാ​ര​മാ​ണെ​ന്നു വി​ശ​ദീ​ക​രി​ച്ചു ത​ടി ത​പ്പാ​നാ​ണ് എം​പി ശ്ര​മി​ച്ച​ത്. മ​ഹാ​ഭാ​ര​ത​ത്തി​ൽ കൃ​ഷ്ണ​ൻ സു​ദാമാവിനോട് ഇ​ത്ത​ര​ത്തി​ൽ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ദു​ബെ പ​റ​യു​ന്നു. ഒ​രു ദി​വ​സം പ​വ​ൻ സാ​യു​ടെ കാ​ൽ ക​ഴു​കാ​ൻ ത​നി​ക്കും അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും ദു​ബെ സോ​ഷ്യ​ൽ മീ​ഡി​യ​യിൽ ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, കാ​ൽ ക​ഴു​കി​യ വെ​ള്ളം കു​ടി​ക്കു​മെ​ന്നു മാ​ത്രം പ​റ​ഞ്ഞ​തു​മി​ല്ല.

അ​തി​നി​ടെ, നേ​താ​വി​ന്‍റെ കാ​ൽ ക​ഴു​കി വെ​ള്ളം കു​ടി​ച്ച​തി​ന്‍റെ പേ​രി​ൽ ത​ന്നെ പ​രി​ഹ​സി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​സ് കൊ​ടു​ക്കുമെ​ന്നാ​ണ് പ​വ​ൻ സാ ​പ​റ​യു​ന്ന​ത്.


ഇ​ത് രാ​ഷ്‌ട്രീ​യ​വ​ത്ക​രി​ക്കേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ല. താ​ൻ വ​ലി​യ കു​റ്റ​മൊ​ന്നും ചെ​യ്തി​ട്ടി​ല്ല. കാ​ൽ ക​ഴു​കി​യ വെ​ള്ളം കു​ടി​ച്ച​ത് തന്‍റെ വി​കാ​ര പ്ര​ക​ട​ന​മാ​യി​രു​ന്നു. നി​ഷി​കാ​ന്ത് ദു​ബെ ത​ന്‍റെ മു​തി​ർ​ന്ന സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണെ​ന്നു​മാ​ണ് പ​വ​ൻ പ​റ​ഞ്ഞ​ത്.

ബി​ജെ​പി നേ​താ​ക്ക​ളു​ടെ ധി​ക്കാ​രം മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു എ​ന്നാ​ണ് കോ​ണ്‍ഗ്ര​സും ബി​എ​സ്പി​യും പ്ര​തി​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മാ​പ്പു പ​റ​ഞ്ഞു തി​രു​ത്തു​ന്ന​തി​ന് പ​ക​രം ബി​ജെ​പി എം​പി സ്വ​യം ദൈ​വ​ത്തോ​ട് ഉ​പ​മി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​താ​ണോ ബി​ജെ​പി​യും മോ​ദി​യും അ​മി​ത്ഷാ​യും ഘോ​ര​ഘോ​രം പ​റ​യു​ന്ന സം​സ്കാ​ര​മെ​ന്നും പ്ര​തി​പ​ക്ഷം ചോ​ദി​ച്ചു.

മോ​ദി​യു​ടെ കാ​ൽ ക​ഴു​കി വെ​ള്ളം കു​ടി​ക്കാ​ൻ ബി​ജെ​പി എം​പി ത​യാ​റാ​കു​മോ എ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ ചോ​ദി​ച്ച​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ സ്നേ​ഹ പ്ര​ക​ട​ന​മാ​ണി​തെ​ന്നു പറയുന്ന ദുബെ അ​തി​നു ത​യാ​റ​ല്ലെ​ങ്കി​ൽ മോ​ദി​യോ​ട് സ്നേ​ഹ​മി​ല്ല എ​ന്ന​ല്ലേ അ​തി​ന​ർ​ഥ​മെ​ന്നും ക​പി​ൽ സി​ബ​ൽ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.