ലോക്സഭാ തെരഞ്ഞെടുപ്പ് : താരങ്ങൾ ഉൾപ്പെടെ പ്രമുഖരെ അണിനിരത്താൻ ബിജെപി
ലോക്സഭാ തെരഞ്ഞെടുപ്പ് : താരങ്ങൾ ഉൾപ്പെടെ പ്രമുഖരെ അണിനിരത്താൻ ബിജെപി
Monday, September 17, 2018 12:23 AM IST
ന്യൂ​ഡ​ൽ​ഹി: ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ മോ​ഹ​ൻ​ലാ​ൽ, അ​ക്ഷ​യ് കു​മാ​ർ, സ​ണ്ണി ദേ​വ​ൽ, മാ​ധു​രി ദീ​ക്ഷി​ത് തു​ട​ങ്ങി​യ​വ​രെ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ ബി​ജെ​പി നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പ​ല രം​ഗ​ങ്ങ​ളി​ലെ​യും വി​ദ​ഗ്ധ​രെ​യും ജ​ന​സ​മ്മ​തി​യു​ള്ള​വ​രെ​യും മ​ത്സ​രി​പ്പി​ക്കു​ന്ന​തെ​ന്നും പേ​ര് വെ​ളി​പ്പെ​ടു​ത്താ​നാ​വാ​ത്ത ബി​ജെ​പി നേ​താ​വി​നെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. എ​ന്നാ​ൽ, സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ ഇ​വ​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ നേ​താ​വ് വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.

മോ​ഹ​ൻ​ലാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും അ​ക്ഷ​യ് കു​മാ​ർ ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്നും മാ​ധു​രി ദീ​ക്ഷി​ത് മും​ബൈ​യി​ൽ നി​ന്നും സ​ണ്ണി ദേ​വ​ൽ ഗു​രു​ദാ​സ്പൂ​രി​ൽ നി​ന്നും മ​ത്സ​രി​ക്കു​മെ​ന്നും നേ​താ​വ് പ​റ​യു​ന്നു. ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ്ര സെ​വാ​ഗും പ​ട്ടി​ക​യി​ലു​ണ്ട്. ക​ല, കാ​യി​കം, സാം​സ്കാ​രി​കം, മാ​ധ്യ​മം, ആ​രോ​ഗ്യ രം​ഗ​ങ്ങളിലുള്ള 70 പ്ര​മു​ഖ​രു​ടെ പേ​രു​ക​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


കേ​ന്ദ്ര സ​ർ​ക്കാ​രി​നും പാ​ർ​ട്ടി എം​പി​മാ​ർ​ക്കു​മെ​തി​രേ​യു​ള്ള ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മ​റി​ക​ട​ക്കാ​നാ​ണ് പ്ര​മു​ഖ​രെ അ​ണി​നി​ര​ത്താ​നു​ള്ള നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഓ​രോ മ​ണ്ഡ​ല​ത്തി​ലും സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ക​ഴി​യു​ന്ന അ​ഞ്ചു പേ​രു​ടെ പേ​രു​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ നേ​ര​ത്തേ പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ട്ടി എം​പി​മാ​രോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.