ജെഎൻയു: ഇടതുസഖ്യത്തിനു വിജയം
ജെഎൻയു: ഇടതുസഖ്യത്തിനു വിജയം
Monday, September 17, 2018 12:13 AM IST
ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി (ജെ​എ​ൻ​യു) യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​സ​ഖ്യ​ത്തി​നു വി​ജ​യം. മു​ഴു​വ​ൻ സീ​റ്റി​ലും എ​ബി​വി​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു വിജയം. എ​ൻ. സാ​യി ബാ​ലാ​ജി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ മ​ല​യാ​ളി​യാ​യ അ​മൃ​ത ജ​യ​ദീ​പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി വി​ജ​യി​ച്ചു.

ഓ​ൾ ഇ​ന്ത്യ സ്റ്റു​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (ഐ​സ), എ​സ്എ​ഫ്ഐ, ഡെ​മോ​ക്രാ​റ്റി​ക് സ്റ്റു​ഡ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ (ഡി​എ​സ്എ​ഫ്), എ​ഐ​എ​സ്എ​ഫ് എ​ന്നിവർ ഒ​രു​മി​ച്ചാ​ണ് ഇ​ട​തു​സ​ഖ്യ​മാ​യി മ​ത്സ​രി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച ഐ​സ​യു​ടെ എ​ൻ. സാ​യി ബാ​ലാ​ജി 2151 വോ​ട്ട് നേ​ടി​യ​പ്പോ​ൾ എ​ബി​വി​പി​യു​ടെ ല​ളി​ത് പാ​ണ്ഡേ 982 വോ​ട്ടുമായി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​രി​ക ചൗ​ധ​രി 2692 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. എ​തി​ർ​സ്ഥാ​നാ​ർ​ഥി​യാ​യ എ​ബി​വി​പി​യു​ടെ ഗീ​തശ്രീക്ക് 1012 വോട്ട് കി​ട്ടി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മ​ത്സ​രി​ച്ച ഐ​ജാ​സ് അ​ഹ​മ്മദ് റാ​ഥ​ർ 2423 വോ​ട്ട് നേ​ടി​യ​പ്പോ​ൾ എ​ബി​വി​പി​യു​ടെ ഗ​ണേ​ഷ് ഗു​ജ്ജ​ർ 1123 വോ​ട്ട് നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. മ​ല​യാ​ളി​യാ​യ അ​മൃ​ത ജ​യ​ദീ​പ് 2047 വോ​ട്ടാ​ണു നേ​ടി​യ​ത്. എ​ബി​വി​പി​യു​ടെ വെ​ങ്കി​ട്ട് ചൗ​ബേ 1247 വോ​ട്ടു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 5000 പേർ പ​ങ്കെ​ടു​ത്തു.


ശ​നി​യാ​ഴ്ച എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ബാ​ല​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നെത്തു​ട​ർ​ന്ന് 14 മ​ണി​ക്കൂ​റോ​ളം വോ​ട്ടെ​ണ്ണ​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.