ശുചിത്വം ഒരു ശീലമാക്കണം: പ്രധാനമന്ത്രി
ശുചിത്വം ഒരു ശീലമാക്കണം: പ്രധാനമന്ത്രി
Sunday, September 16, 2018 1:54 AM IST
ന്യൂ​ഡ​ൽ​ഹി: ശു​ചി​ത്വം എ​ന്ന​തു രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും ശീ​ല​മാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ശു​ചി​ത്വ ഭാ​ര​തം മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്വ​പ്ന​മാ​ണെ​ന്ന് ര​ണ്ടാ​ഴ്ച നീ​ളു​ന്ന സ്വ​ച്ഛ​ത ഹി ​സേ​വ (ശു​ചി​ത്വ​മാ​ണ് സേ​വ​നം) പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.
ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടു വ​രെ നീ​ളു​ന്ന രാ​ജ്യ​വ്യാ​പ​ക ശു​ചീ​ക​ര​ണ യ​ത്ന ത്തിനു ചൂ​ലെ​ടു​ത്ത് അ​ടി​ച്ചു​വാ​രി പ്ര​ധാ​ന​മ​ന്ത്രി മോ​ദി തു​ട​ക്കം കു​റി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​മാ​രും മു​ഖ്യ​മ​ന്ത്രി​മാ​രും അ​ട​ക്കം പ​ല നേ​താ​ക്ക​ളും രാ​ജ്യ​വ്യാ​പ​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. അ​മി​താ​ഭ് ബ​ച്ച​നും ര​ത്ത​ൻ ടാ​റ്റ​യും മു​ത​ൽ അ​മൃ​താ​ന​ന്ദ മ​യി വ​രെ​യു​ള്ള​വ​ർ മോ​ദി ആ​പ്പി​ലൂ​ടെ ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു.

ശു​ചി​ത്വ ഇ​ന്ത്യ​ക്കാ​യി എ​ല്ലാ​വ​രും പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണം. ശു​ചി​ത്വ പ​രി​പാ​ടി​ക്ക് രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടാ​യി​രം പ്ര​മു​ഖ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ക​ത്ത​യ​ച്ചു. നാ​ലു വ​ർ​ഷം കൊ​ണ്ട് ശു​ചി​ത്വ ഭാ​ര​ത​ത്തി​നാ​യു​ള്ള സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി 90 ശ​ത​മാ​നം വി​ജ​യം നേ​ടി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.ഡ​ൽ​ഹി പ​ഹാ​ഡ്ഗ​ഞ്ചി​ലെ ബാ​ബ സാ​ഹി​ബ് അം​ബേ​ദ്ക​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ളോ​ടൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശു​ചി​ത്വ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​യാ​യ​ത്. ലോ​ധി റോ​ഡി​ലെ സാ​യി മ​ന്ദി​ർ പ​രി​സ​ര​ത്ത് ന​ട​ന്ന ശു​ചി​ത്വ യ​ത്ന​ത്തി​ന് ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം നേ​തൃ​ത്വം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.