കുംഭമേള ആസ്വദിക്കാൻ പ്രവാസി സമ്മേളനം വാരാണസിയിൽ
കുംഭമേള ആസ്വദിക്കാൻ പ്രവാസി സമ്മേളനം വാരാണസിയിൽ
Sunday, September 16, 2018 1:17 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ൾ​ക്ക് കും​ഭ​മേ​ള ആ​സ്വ​ദി​ക്ക​ണ​മെ​ന്ന ന്യാ​യ​വു​മാ​യി അ​ടു​ത്ത പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് (പി​ബി​ഡി) സ​മ്മേ​ള​ന​ത്തി​ന്‍റെ വേ​ദി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി​യി​ൽ ന​ട​ത്തും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ര​വി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 14 ത​വ​ണ​യാ​യി ജ​നു​വ​രി ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ ന​ട​ത്തി​യി​രു​ന്ന പി​ബി​ഡി ഇ​ത്ത​വ​ണ ജ​നു​വ​രി 21 മു​ത​ൽ 23 വ​രെ​യാ​കും.

വാ​ര​ാണാ​സി​യി​ലും അ​ല​ാ ഹാ​ബാ​ദി​ലു​മാ​യാ​ണ് സ​മ്മേ​ള​നമെന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​വാ​സി പ്ര​തി​നി​ധി​ക​ൾ​ക്ക് ഗം​ഗാ ന​ദി​യി​ൽ സ്നാ​നം ചെ​യ്യു​ന്ന​തി​നാ​യാ​ണ് അ​ലാ​ഹാ​ബാ​ദി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജ​നു​വ​രി 24ന് ​പ്ര​തി​നി​ധി​ക​ളെ കും​ഭ​മേ​ള​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. അ​തി​നു​ശേ​ഷം പ്ര​ത്യേ​ക ട്രെ​യി​നി​ൽ ഡ​ൽ​ഹി​യി​ലെ​ത്തുന്ന പ്ര​വാ​സി​ക​ൾ​ക്ക് 26ന് ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് വീ​ക്ഷി​ക്കാ​നും അ​വ​സ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.


ജ​നു​വ​രി 21 ന് ​ന​ട​ക്കു​ന്ന യു​വ പി​ബി​ഡി​യി​ൽ നോ​ർ​വെ​യി​ലെ എം​പി ഹി​മാ​ൻ​ശു ഗു​ലാ​ത്തി മു​ഖ്യാ​തി​ഥി​യാ​കും. മൗ​റീ​ഷ്യ​സ് പ്ര​ധാ​ന​മ​ന്ത്രി പ്ര​വി​ന്ദ് ജ​ഗ​ന്നാ​ഥ് ആ​ണ് പ്ര​വാ​സി സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യാ​തി​ഥി. ന്യൂ​സി​ല​ൻ​ഡി​ലെ എം​പി ക​ൻ​വ​ൽ​ജി​ത് സിം​ഗ് ബ​ക്ഷി​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പി​ബി​ഡി​യു​ടെ പ്ര​ത്യേ​ക വെ​ബ്സൈ​റ്റ് സു​ഷ​മ​യും യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​തേ​സ​മ​യം, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പ്ര​വാ​സി​ക​ളു​ടെ ആ​ഗോ​ള സ​മ്മേ​ള​ന​ത്തെ കാ​വി​വ​ത്ക​രി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.