ആത്മീയ നേതാവ് ദാദാ വസ്വാനി അന്തരിച്ചു
ആത്മീയ നേതാവ് ദാദാ വസ്വാനി അന്തരിച്ചു
Friday, July 13, 2018 1:47 AM IST
പൂ​​​ന: ആ​​​ത്മീ​​​യ നേ​​​താ​​​വും പൂ​​​ന​​​യി​​​ലെ സാ​​​ധു വ​​​സ്വാ​​​നി മി​​​ഷ​​​ൻ ത​​​ല​​​വ​​​നു​​​മാ​​​യ ദാ​​​ദാ ജെ.​​​പി. വ​​​സ്വാ​​​നി(99) അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. വ​​​സ്വാ​​​നി​​​യു​​​ടെ നൂ​​​റാം ജ​​​ന്മ​​​ദി​​​നം അ​​​ടു​​​ത്ത മാ​​​സം ആ​​​ഘോ​​​ഷി​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

സം​​​സ്കാ​​​രം ഇ​​​ന്നു ന​​​ട​​​ക്കും. ദാ​​​ദാ ജെ.​​​പി. വ​​​സ്വാ​​​നി​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും അ​​​നു​​​ശോ​​​ചി​​​ച്ചു. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ 1918 ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടി​​​ന് സി​​​ന്ധി കു​​​ടും​​​ബ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വ​​​സ്വാ​​​നി​​​യു​​​ടെ ജ​​​ന​​​നം. ത​​​ത്ത്വ​​​ചി​​​ന്ത​​​ക​​​ൻ, വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ച​​​ക്ഷ​​​ണ​​​ൻ, പ്ര​​​ഭാ​​​ഷ​​​ക​​​ൻ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും പ്ര​​​ശ​​​സ്ത​​​നാ​​​യ ദാ​​​ദാ വ​​​സ്വാ​​​നി വെ​​​ജി​​​റ്റേ​​​റി​​​യ​​​നി​​​സ​​​ത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ക​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.