ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി
Sunday, January 21, 2018 2:23 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ​​​​സേ​​​​ന വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​ർ ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ഇ​​​​ന്ത്യ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി​​​​യെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി. ഡെ​​​​പ്യൂ​​​​ട്ടി ഹൈ​​​​ക്ക​​​​മ്മീ​​ഷ​​​​ണ​​​​ർ ജെ.​​​​പി. സിം​​​​ഗി​​​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി തെ​​​​ക്ക​​​​ൻ​​​​ഏ​​​​ഷ്യ​​​​യു​​​​ടെ​​​​യും സാ​​​​ർ​​​​ക്കി​​​​ന്‍റെ​​​​യും ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ലി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മു​​​​ഹ​​​​മ്മ​​​​ദ് ഫൈ​​​​സ​​​​ൽ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം ന​​​​ട​​​​ത്തു​​​​ന്ന വെ​​​​ടി​​​​വ​​​​യ്പി​​​​നെ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഈ​​​​യാ​​​​ഴ്ച നാ​​​​ലാം​​​​ ത​​​​വ​​​​ണ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി​​​​യെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​ത്. നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ലെ ഖു​​​​യി​​​​രാ​​​​റ്റ, ബാ​​​​ഗ്സ​​​​ർ, ഖാ​​​​ൻ​​​​ജ​​​​ർ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ​​​​ക​​​​രാ​​​​ർ ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​യു​​​​ന്നു. വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 60 കാ​​​​ര​​​​ൻ മ​​​​രി​​​​ച്ചു. ഒ​​​​രു കു​​​​ട്ടി​​​​യു​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ടു​​​​ പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​റ്റു​​​വെ​​​ന്നു​​​മാ​​​ണു പാ​​​ക് വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...